കുന്ദമംഗലത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തു
കുന്ദമംഗലത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തു
കോഴിക്കോട്:
കുന്ദമംഗലം പത്താം മൈൽ പണ്ടാരപറമ്പിൽനിന്നും നവംബർ 19 മുതൽ കാണാതായ സ്ത്രീയുടെ മൃതദേഹം സമീപത്തെ പുഴയിൽ നിന്നും കണ്ടെടുത്തു. കുന്ദമംഗലം മുറിയനാൽ റുഖിയ (51)യാണ് മരണപ്പെട്ടത്. ഐ.ആർ.ഡബ്ല്യു സ്റ്റേറ്റ് ലീഡർ ബശീർ ശർക്കിയുടെ നേതൃത്വത്തിലുള്ള 30 അംഗ വളണ്ടിയർ സംഘം പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. നേരത്തെ നാട്ടുകാരും ഫയർഫോഴ്സും പൊലീസും തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നവംബർ 30 ന് ചൊവ്വാഴ്ച രാവിലെയാണ് ഐ.ആർ.ഡബ്ല്യു സംഘം എത്തി പുഴയിൽ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ തുടങ്ങിയത്. മൃതദേഹം പുഴയിലെ പൊന്തക്കാട്ടിൽ തങ്ങിയ നിലയിൽ കണ്ടെത്തി.
സ്റ്റേറ്റ് ലീഡർ ബശീർ ശർക്കി, കോഴിക്കോട് ജില്ലാ ലീഡർ ഷബീർ അഹ്മദ്, മലപ്പുറം ജില്ലാ ലീഡർ ഒ.പി. അസൈനാർ, മീഡിയാ സെക്രട്ടറി ഫൈസൽ ചേറൂർ സാലിഹ് നന്മണ്ട . നാസർ നരിക്കുനിഎന്നിവർ തെരച്ചിലിന് നേതൃത്വം നൽകി.