സംസ്ഥാനതല ഉർദു ടാലന്റ് ടെസ്റ്റ് ഇന്നും നാളെയും
സംസ്ഥാനതല ഉർദു ടാലന്റ് ടെസ്റ്റ് ഇന്നും നാളെയും
കോഴിക്കോട് : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അഞ്ച് മുതൽ പ്ലസ് ടു വരെ ഒന്നാം ഭാഷയായി ഉർദു തെരഞ്ഞെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാഷ വളർച്ചക്കും,ഭാഷാ പ്രചരണത്തിനും
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തി കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ ) സംസ്ഥാന അക്കാഡമിക് കൗൺസിൽ സംഘടിപ്പിച്ച് വരുന്ന അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് ടെസ്റ്റ് 2021-22 അധ്യയന വർഷത്തെ സ്റ്റേറ്റ് തല മത്സരം ഇന്നും നാളെയും ഡിസംബർ11,12 (ശനി,ഞായർ ) ദിവസങ്ങളിൽ ഓൺലൈനായി നടക്കുമെന്ന് സ്റ്റേറ്റ് അക്കാഡമിക് കൗൺസിൽ കോർഡിനേറ്റർ ടി.അസീസ് ഉദുമയും,ഐ.ടി കോർഡിനേറ്റർ മുഹമ്മദ് കോയ മലയമ്മയും അറിയിച്ചു.
യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളെ വിവിധ യൂണിറ്റുകളായി തിരിച്ച് നടക്കുന്ന മത്സരത്തിൽ 70% മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന അക്കാഡമിക് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകും
മത്സരത്തിന്റെ ജില്ലാ തല ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡന്റ് എൻ കെ റഫീഖ് മായനാട് ,ജന: സെക്രട്ടറി , അബൂബക്കർ സി ടി മായനാട് അക്കാഡമിക് കോർഡിനേറ്റർ യൂനുസ് വടകര എന്നിവർ അറിയിച്ചു.