രാമനാട്ടുകര റാന്തലിന്റെ നേതൃത്വത്തിൽ ഏകദിന വോളന്റീർ മീറ്റ് സംഘടിപ്പിച്ചു
രാമനാട്ടുകര റാന്തലിന്റെ നേതൃത്വത്തിൽ ഏകദിന വോളന്റീർ മീറ്റ് സംഘടിപ്പിച്ചു
നഷ്ടപെട്ട അവസരങ്ങൾ വരും തലമുറയ്ക്കെങ്കിലും നൽകണം എന്ന ലക്ഷ്യത്തോടെ രാമനാട്ടുകരയിലെ യുവജന സംഘങ്ങളായ എന്റെ രാമനാട്ടുകര, രാമനാട്ടുകര യൂത്ത് ഡെവലപ്മെന്റ് സൊസൈറ്റി, വിദ്യാഭ്യാസ സ്ഥാപനമായ കാപിറ്റസ്, കരിയർ ഗൈഡൻസ് സെന്റർ EJUKA, രാമനാട്ടുകര മുനിസിപ്പാലിറ്റി റസിഡൻസ് അസോസിയേഷൻ ഏകോപന സമിതി എന്നിവരുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ‘റാന്തലിന്റെ’ നേതൃത്വത്തിൽ ഏകദിന വോളന്റീർ മീറ്റ് സംഘടിപ്പിച്ചു.
രാമനാട്ടുകര കാപിറ്റസ് ഇൻസ്റ്റിട്യൂട്ടിൽ വെച്ച് നടന്ന പരിപാടി മുൻസിപ്പാലിറ്റി 14ാം ഡിവിഷൻ കൗൺസിലർ സലീം ഉദ്ഘാടനം നിർവഹിച്ചു. രജിസ്റ്റർ ചെയ്ത നാൽപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ട്രെയിനിങ് സെഷനുകൾക്ക് എജുക ഡയറക്ടർ നിസാമുദ്ധീൻ വാഫി നേതൃത്വം നൽകി. റാന്തൽ ഭാരവാഹികളായ മുഹമ്മദ് അഫീഫ്, ഷാഹിൻഷ തസ്വീർ, കിയാസ് വി പി തുടങ്ങിയവർ സംസാരിച്ചു.
റാന്തലിന്റെ ആദ്യ പദ്ധതി 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അരലക്ഷത്തിലധികം രൂപ സമ്മാനമായി ലഭിക്കുന്ന RIO21 (Ramanattukara Informatics Olympiad 2021) മത്സര പരീക്ഷ ഉടനെ നടത്താനുള്ള ഒരുക്കങ്ങളിലാണ്.