മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖ്ഫ് സംരക്ഷണ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു.
വഖ്ഫ് സംരക്ഷണ റാലി നടത്തി
ചേളന്നൂർ :
മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖ്ഫ് സംരക്ഷണ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു.
വഖ്ഫ് ബോർഡ് മെമ്പർ എം. സി. മായിൻ ഹാജി ഉദ്ഘാടനം ചെയ്തു.മുസ്ലിം അവകാശങ്ങൾ അട്ടിമറിക്കുന്ന സർക്കാർ നിലപാടിന്നെതിരിൽ ശക്തമായ പ്രക്ഷോഭവുമായി വിശ്വാസികൾ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നാസർ ഫൈസി കൂടത്തായി, ശിഹാബുദീൻ ഇബ്നു ഹംസ,മിസ്ഹബ് ഫാറൂഖ്യി എന്നിവർ സംസാരിച്ചു.
ചെയർമാൻ എടച്ചേരി അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു.പി. ശംസുദ്ധീൻ ഖിറാഅത്ത് നടത്തി.വി. എം മുഹമ്മദ് സ്വാഗതവും,കുന്നത്ത് ഷെരീഫ് നന്ദിയും പറഞ്ഞു.