Peruvayal News

Peruvayal News

അന്ധവിശ്വാസ നിർമ്മാർജനം: സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് കെഎൻഎം സമ്മേളനം

അന്ധവിശ്വാസ നിർമ്മാർജനം: സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് കെഎൻഎം സമ്മേളനം

അന്ധവിശ്വാസ നിർമ്മാർജനം: സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് കെഎൻഎം സമ്മേളനം

കോഴിക്കോട്
അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കെഎൻഎം കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ബഹുജന സമ്മേളനം അഭിപ്രായപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. സാംസ്കാരികമായും വിദ്യാഭ്യാസ പരമായും ഏറെ ഉയർന്ന മലയാളികൾക്കിടയിൽപോലും മതത്തിന്റെ മറവിൽ വ്യാജ ചികിത്സയും മന്ത്രവാദവും പെരുകുന്നത് ആശങ്കജനകമാണ്- കെഎൻഎം അഭിപ്രായപ്പെട്ടു. 

ഹലാൽ ഭക്ഷണം സംബന്ധിച്ച് സംഘ്പരിവാർ ആസൂത്രിതമായി നടത്തുന്ന വിദ്വേഷ - ധ്രുവീകരണ പ്രചരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ബഹുജന സമ്മേളനം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാർ നിസംഗത പുലർത്തരുത്. അത് വിദ്വേഷ പ്രചരണങ്ങൾക്ക് ശക്തി പകരലാകുമെന്നും. വിലയിരുത്തി.

കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. 

കെഎൻഎം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. കെഎൻഎം സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ്‌ മദനി, സെക്രട്ടറി പാലത്ത് അബ്ദുറഹ്മാൻ മദനി, കെ ജെ യു സെക്രട്ടറി ഹനീഫ് കായക്കൊടി, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിസാർ ഒളവണ്ണ, ട്രഷറർ ഷബീർ കൊടിയത്തൂർ, കെഎൻഎം ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുൽ സലാം, ഇ വി മുസ്തഫ, അബ്ദു റസാഖ് കല്ലായ്, എ അഹമ്മദ് നിസാർ, ഷഫീക് കോവൂർ പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live