സംഗമം പുരയിട കൃഷി ഉദ്ഘാടനവും പരിശീലന ക്ലാസും.
സംഗമം പുരയിട കൃഷി ഉദ്ഘാടനവും പരിശീലന ക്ലാസും.
കുന്ദമംഗലം:
സംഗമം വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള അയൽക്കൂട്ടങ്ങൾക്കായി മൂന്നാംഘട്ട പുരയിട കൃഷി ഉദ്ഘാടനവും പരിശീലന ക്ലാസും നടത്തി. സംഗമം പ്രസിഡണ്ട് ഇ പി ഉമർ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് കൃഷി ഡയരക്ടർ അഡ്വ: പി വിക്രമൻ പരിശീലന ക്ലാസ് നടത്തി.
സംഗമം വൈസ് പ്രസിഡണ്ട് സുമയ്യ നെടുംങ്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. രണ്ടാം ഘട്ട പുരയിട കൃഷിയിൽ ഒന്നാം സ്ഥാനം നേടിയ വഹീദ, രണ്ടാം സ്ഥാനം നേടിയ നസിയ സുനീർ, മൂന്നാം സ്ഥാനം നേടിയ ബുഷറ, റുബീന, ഫാത്തിമ എന്നിവർക്കുള്ള സമ്മാനവിതരണം നടന്നു. സംഗമം അയൽക്കൂട്ടത്തിലെ ജിഷ സി.കെ ആദ്യ വിത്ത് ഏറ്റുവാങ്ങി.
കൺവീനർ ഹൈറുന്നീസ സ്വാഗതവും എം പി ഫാസിൽ നന്ദിയും പറഞ്ഞു.