ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് ഷാരോൺ ടി.കെ. യെ അനുമോദിച്ചു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് ഷാരോൺ ടി.കെ. യെ അനുമോദിച്ചു.
കുന്ദമംഗലം:
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് ഷാരോൺ ടി.കെ. യെ ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം വെസ്റ്റ് യൂണിറ്റ് അനുമോദിച്ചു.
2.5 സെ.മീ. സമചതുരത്തിൽ ഈർക്കിൾകൊണ്ട് അർജന്റീനൻ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ മനോഹരമായ ചിത്രം വരച്ചുകൊണ്ടാണ് ഷാരോൺ ടി.കെ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കുന്ദമംഗലം സ്വദേശിയായ ഷാരോൺ ടി.കെ. കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളോജിലെ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.
ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം വെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച വിദ്യാർത്ഥി യുവജന സംഘമത്തിൽ വെച്ചാണ് ഷാരോൺ ടി.കെ യെ അനുമോദിച്ചത്.
പരിപാടിയിൽ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷാഹിൻ സി.എസ്. മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ശരീഫ് പി.എം., സെക്രട്ടറി സുലൈമാൻ എ.കെ, ഇൻസാഫ് എം.എം., യാസർ അറഫാത്ത് ടി, സുമയ്യ എം.എ, ലുലു മുജീബുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.