കുന്നമംഗലത്ത് രണ്ട് റോഡുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
കുന്നമംഗലത്ത് രണ്ട് റോഡുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. കേരള സർക്കാരിൻ്റെ പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ വീതം അനുവദിച്ച പൊയ്യ കൂടത്താൽ റോഡ്, ആനിക്കാട്ടുമ്മൽ റോഡ് എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടത്തിയത്.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, മെമ്പർമാരായ നജീബ് പാലക്കൽ, സജിത ഷാജി, കെ.എം ഗിരീഷ്, കെ.പി ചന്ദ്രൻ, എം.പി ശിവാനന്ദൻ, എ.പി ദേവദാസൻ, മറുവാട്ട് മാധവൻ, എൻ കേളൻ, ടി സുജീഷ്, കെ.കെ ആലിക്കുട്ടി, എ.കെ ഹബീബ്, കെ.പി ചന്ദ്രൻ സംസാരിച്ചു.