ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റി ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു.
ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു
ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റി ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു.
ദേശീയ പുരസ്കാരം ലഭിച്ച നടി സുരഭിലക്ഷ്മി,
സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര നിർമ്മാതാവ് വി.പി.മാധവൻ നായർ,
മലയാള സിനിമയിലെ ആദ്യകാല സംഭവങ്ങൾ പ്രതിപാദിക്കുന്ന മ്യൂസിക് ആൽബത്തിന്റെ ഗാനരചനയും സംവിധാനവും നിർവഹിച്ച റഹിം പൂവാട്ടുപറമ്പ്,
ചലച്ചിത്ര രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, മാനേജർ ദാസുട്ടി പുതിയറ തുടങ്ങിയവരെയാണ് ആദരിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രകാശ് കരുമല, പി.ജി.രാജേഷ്, ആർ.സി.രവി തുടങ്ങിയവർ പ്രസംഗിച്ചു.