ബീവറേജ് ഔട്ട്ലെറ്റിനെതിരെ തോട്ടുങ്ങൽ റസിഡന്റ് സ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.
ബീവറേജ് ഔട്ട്ലെറ്റിനെതിരെ തോട്ടുങ്ങൽ റസിഡന്റ് സ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.
രാമനാട്ടുകര:
രാമനാട്ടുകര തോട്ടുങ്ങലിൽ പുതിയതായി ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റിനെതിരെ തോട്ടുങ്ങൽ റസിഡന്റ് സ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.
റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ഉമ്മർ അഷറഫ്, സിക്രട്ടറി അബൂബക്കർ മഞ്ചേരി തൊടി , അഡ്വ: ശശികുമാർ , മുൻ കൗൺസിലർ കെഎം ബഷീർ, പി.പി. ബഷീർ, മാളുക്കുട്ടി ടീച്ചർ, വി.പി മുരളീദാസൻ, കൗൺസിലർ ജുബൈരിയ, അസ്ലം പാണ്ടികശാല കെ.പി നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന യോഗത്തിൽ തോട്ടുങ്ങൽ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ഉമ്മർ അഷറഫ്, അധ്യക്ഷത വഹിച്ചു. എം.എ ഖയ്യും മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സിക്രട്ടറി ഷെബീർ അലി, അബൂബക്കർ മഞ്ചേരി തൊടി, കൗൺസിലർ ജുബൈരിയ, ഒ. വെലായുധൻ, മുരളി ദാസൻ , കെ.എം ബഷീർ, പി.പി ബഷീർ, 13ാം ഡിവിഷൻ കൗൺസിലർ സാദിഖ്, തുടങ്ങിയവർ സംസാരിച്ചു.