ലഹരി വ്യക്തിയെയും സമൂഹത്തെയും തകർക്കും.
ലഹരി വ്യക്തിയെയും സമൂഹത്തെയും തകർക്കും.
ലഹരിബാധ വ്യക്തിയെയും സമൂഹത്തെയും ഒരു പോലെ തകർക്കുമെന്ന് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ഓർമിപ്പിച്ചു.ബോധവൽക്കരണത്തിലൂടെയും സൗഹൃദ ഇടപെടലിലൂടെയും സമൂഹത്തെ ഗ്രസിച്ച മഹാ വിപത്തിന്നെതിരെ പ്രതികരിക്കാൻ കഴിയും.
സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് പി സി അബൂബക്കർ അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ മുക്കം നേതൃ സമിതി കൺവീനർ ബി.ആലിഹസ്സൻ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ,എം.അഹമ്മദ്കുട്ടി മദനി,വി.അബ്ദുറഷീദ്,പി.സി.അബ്ദുന്നാസർ,പി.പി.ഉണ്ണിക്കമ്മു,ഇ.ആലിക്കുട്ടി,മുഹമ്മദ് കാരാട്ട്,ലൈബ്രറി സെക്രട്ടറി പി.അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.
കുന്നമംഗലം റേഞ്ച് വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ കെ.എസ്,വിമുക്തി മിഷൻ കൗൺസിലർ ജിജി രാമചന്ദ്രൻ എന്നിവർ ക്ലാസ്സെടുത്തു.