കല്ലേരി ചെട്ടിക്കടവ് റോഡ് നവീകരണത്തിന് 2.27 കോടിയുടെ അനുമതി
കല്ലേരി ചെട്ടിക്കടവ് റോഡ് നവീകരണത്തിന് 2.27 കോടിയുടെ അനുമതി
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കല്ലേരി ചെട്ടിക്കടവ് റോഡ് നവീകരണ ത്തിന് 2.27 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 2021-22 ബഡ്ജറ്റില്‍ ഉള്‍പ്പടുത്തിയ ഈ റോഡ് പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന പാതയാണ്.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.