Peruvayal News

Peruvayal News

വെൽഫെയർ പാർട്ടി പെരിങ്ങൊളം യൂണിറ്റ് നിർമിച്ച് നൽകിയ കിണറിൻ്റെ സമർപ്പണം

വെൽഫെയർ പാർട്ടി പെരിങ്ങൊളം യൂണിറ്റ് നിർമിച്ച് നൽകിയ കിണറിൻ്റെ സമർപ്പണം
വെൽഫെയർ പാർട്ടി കിണർ സമർപ്പണം

പെരിങ്ങൊളം: 
വെൽഫെയർ പാർട്ടി പെരിങ്ങൊളം യൂണിറ്റ് നിർമിച്ച് നൽകിയ കിണറിൻ്റെ സമർപ്പണം  വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല ട്രഷറർ ഇ പി അൻവർ സാദത്ത്, പെരിങ്ങൊളം യൂണിറ്റ് പ്രസിഡൻ്റ് മുശ്താഖ് അലവിക്ക് നൽകി സമർപ്പിച്ചു. 


മണ്ഡലം കമ്മിറ്റി അംഗം മുസ്‌ലിഹ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. ടീം വെൽഫെയർ കുന്ദമംഗലം മണ്ഡലം കൺവീനർ ഇ പി ഉമർ, ടി പി ശാഹുൽ ഹമീദ്, പി പി അബ്ദുൽ ഖാദർ, വാരിസുൽ ഹഖ്, നബീസ പി പി, ഹുസൈൻ എന്നിവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live