കൂട്ടായ്മയുടെ കരുത്തിൽ വീട്ടമ്മയ്ക്ക് വീടൊരുങ്ങി.
താക്കോൽദാനം മഹല്ല് പ്രസിഡന്റും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും നിർവഹിച്ചു.
കൂട്ടായ്മയുടെ കരുത്തിൽ വീട്ടമ്മയ്ക്ക് വീടൊരുങ്ങി.
താക്കോൽദാനം മഹല്ല് പ്രസിഡന്റും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും നിർവഹിച്ചു.
നാട്ടിലെ ഒരുപറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ ഫലമായി പൂർത്തിയാക്കിയ ഹൃദ്രോഗിയായ വീട്ടമ്മയുടെ വീടിന്റെ താക്കോൽദാനം മഹല്ല് പ്രസിഡന്റും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും ചേർന്ന് നിർവഹിച്ചു. മടവൂർ പഞ്ചായത്തിലെ പൊയിലിൽ വീട്ടമ്മയ്ക്കും രണ്ടു പെൺമക്കൾക്കുമാണ് പൊയിൽ ചാരിറ്റബിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനചടങ്ങാണ് മതസൗഹാർദത്തിന്റെ സംഗമ വേദിയാവുക. വ്യാഴാഴ്ച വൈകീട്ട് പൊയിൽ മഹല്ല് പ്രസിഡന്റ് അലിക്കുട്ടി ഫൈസിയും ശങ്കരൻകുന്നത്ത് ശിവക്ഷേത്രം പ്രസിഡന്റ് കെ.ജനാർദനനും ചേർന്ന് കുടുംബത്തിന്റെ താക്കോൽ കൈമാറിയത്.
അഞ്ചുസെന്റ് സ്ഥലത്ത് ചോർ ന്നൊലിക്കുന്ന കൂരയ്ക്കു വീട്ടമ്മയും മക്കളും താമസിച്ചിരു ന്നത്. ഇതോടെ കൂട്ടായ്മയുടെ ഭാഗമായ 150 പേരും ചേർന്ന് പണം സ്വരൂപിച്ച് വീടിന്റെ അടിത്തറയിട്ടു. എന്നാൽ കൊവിഡ്
പ്രതിസന്ധി വന്നതോടെ പ്രവർത്തി പാതിവഴിയിൽ നിലച്ചു. ഇതോടെ വീട്പണി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബിരിയാണി ചാലഞ്ച് നടത്തി. ഇതിൽനിന്നും ലഭിച്ച ഏഴു ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു വീട് പണി പൂർണമായും പൂർത്തീകരിച്ചത്. ജൂലൈ 11 ന് നടത്തിയ ബിരിയാണി ചാലയിൽ പതിനായി രം പൊതികളായിരുന്നു വിതരണം ചെയ്തത്. ഈ തുക ഉപയോഗിച്ച് ആഗസ്റ്റ് ആദ്യവാര ത്തോടെ പ്രവൃത്തി ആരംഭിച്ച് അഞ്ചു മാസത്തോടെയാണ് വീടു പണി പൂർത്തിയാക്കിയത്. മൂന്ന് കിടപ്പുമുറിയും, ഡൈനിങ് ഹാളും, അടുക്കളയും അടങ്ങുന്ന വീടാണ് നിർമിച്ചു നൽകിയിരിക്കുന്നത്.
വാർഡ് മെമ്പർ K സന്തോഷ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് K ആലിക്കുട്ടി ഫൈസിയും ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് K ജനാർദ്ദനൻ മാസ്റ്ററും സംയുക്തമായി വീടിൻ്റെ താക്കോൽ കൈമാറി
ചടങ്ങിൽ മഹല്ല് ഖത്തീബ് സാദിഖ് ഖുത്തുബി ആശംസ അറിയിച്ചു
പൊയിൽ ചാരിറ്റി കൂട്ടായ്മ അംഗങ്ങളായ K സുബൈർ മാസ്റ്റർ സ്വാഗതവും TP ഷംസുദ്ദീൻ നന്ദിയും പറഞ്ഞു