പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ അനാഥരാക്കി ആരിഫ ബീവി വിട പറഞ്ഞു
പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ അനാഥരാക്കി ആരിഫ ബീവി വിട പറഞ്ഞു
കുറ്റിക്കാട്ടൂർ:
പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ അനാഥരാക്കി ആരിഫ ബീവി വിട പറഞ്ഞു. രണ്ടര വയസ്സ് പ്രായമുള്ളപിഞ്ചുകുഞ്ഞിനെ അടക്കം അഞ്ച് ആൺകുട്ടികളെ ബാക്കി വെച്ച് ആരിഫ ബീവി(43)വയസ്സ് വിട പറഞ്ഞു. മത സാമൂഹ്യ രംഗത്ത് നിറസാനിധ്യമായി പ്രവർത്തിക്കുന്ന ആനക്കുഴിക്കരയിലെ റേഷൻ ഷാപ്പ് ഉടമയുമായ പുതിയോട്ടിൽ അബ്ദുൽ കരീമിന്റെ ഭാര്യയാണ്. പെട്ടെന്ന് ബോധരഹിതയായ വീണതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് സർജറിക്ക് വിധേയമായങ്കിലും രക്ഷപ്പെടുത്താനായില്ല.
അയൽക്കാരുടെയും കുടുംബക്കാരുടെയും സ്നേഹ സഹോദരരി പിഞ്ചുമോനോട് പോലും ഒന്നും പറയാതെ കാണാത്ത ലോകത്തേക്ക് പാറിപറന്നു. ആ സഹോദരിയുടെ വേർപ്പാടിൽ ഇന്നും ഒരു നാട് കരയുകയാണ്.
നാഥൻ സ്വർഗലോകത്ത് ഒരുമിച്ച് കൂട്ടുമാറാകട്ടെ...
പിതാവ് പരേതനായ ചാലിയം മേലെവീട്ടിൽ മുഹമ്മദ് കോയ ഹാജി. മാതാവ് പരേതയായ പലാക്കയിൽ ഇമ്പിച്ചി പാത്തുമ്മ ഹജ്ജുമ്മ.