നാടിൻ്റെ ഐക്യവും സാഹോദര്യവുമാണ് ലീഗ് ആഗ്രഹിക്കുന്നത് -
സാദിഖലി തങ്ങൾ
നാടിൻ്റെ ഐക്യവും സാഹോദര്യവുമാണ് ലീഗ് ആഗ്രഹിക്കുന്നത് - സാദിഖലി തങ്ങൾ
രാമനാട്ടുകര:
രാജ്യത്തിൻ്റെ ഐക്യവും സാഹോദര്യവുമാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നതെന്നും രാഷ്ടീയ പ്രവർത്തനം അതിൻ്റെ ഭാഗമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിൻ്റെ ഭരണഘടന വായിക്കുന്നവർക്ക് അത് മനസ്സിലാക്കാൻ കഴിയും.
രാജ്യത്തിൻ്റെ പുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളും സഹവർത്തിത്വത്തോടെ ജീവിക്കേണ്ടത് അനിവാര്യമാണ്.രാജ്യം ഭരിക്കുന്നവർ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ എല്ലാവരും ജാഗരൂകമാകണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. രാമനാട്ടുകരയിൽ മുസ്ലീം ലീഗ് മേഖല സമ്മേളനവും സി കെ അബൂബക്കർ, പി ഇ ഖാലിദ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി കെ അബൂബക്കറും പി ഇ ഖാലിദും നാടിൻ്റെ പുരോഗതിക്ക് പരിശ്രമിച്ച വ്യക്തിത്വങ്ങളായിരുന്നുവെന്നും സ്മരിച്ചു. മേഖല ചെയർമാൻ പാച്ചീരി സൈതലവി അധ്യക്ഷനായി. ജനറൽ കൺവീനർ പി കെ അസീസ് സ്വാഗതമാശംസിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം സി മായിൻഹാജി, ജില്ലാ പ്രസിഡൻ്റ് ഉമ്മർ പാണ്ടികശാല, സംസ്ഥാന സെക്രട്ടറി ശാഫി ചാലിയം, നജീബ് കാന്തപുരം എം എൽ എ, സിദ്ധീഖലി രാങ്ങാട്ടൂർ, കെ കെ ആലിക്കുട്ടി , കെ കെ മുഹമ്മദ് കോയ, എം കെ മുഹമ്മദലി, പി കെ അബ്ദുൽ ലത്തീഫ്, എ മൂസ്സക്കോയ ഹാജി, പറമ്പൻ ബാപ്പുട്ടി ഹാജി, കുന്നത്തൂർ അബ്ദുൽ അസീസ്, ഉസ്മാൻ പാഞ്ചാള, മഹ്സും പുതുക്കളങ്ങര, പി പി ഹാരിസ്, ആബിദ് വൈദ്യരങ്ങാടി, അനീസ് തോട്ടുങ്ങൽ സംസാരിച്ചു