കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന വാർഷിക സന്ദർശനം ഡിസംബർ 26ന് ഞായറാഴ്ച രാവിലെ എട്ടുമുതൽ യതീംഖാന കാമ്പസിൽലൊരുക്കിയ വാവാട് ഉസ്താദ് നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന വാർഷിക സന്ദർശനം ഡിസംബർ 26ന്
പെരുവയൽ:
കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന വാർഷിക സന്ദർശനം ഡിസംബർ 26ന് ഞായറാഴ്ച രാവിലെ എട്ടുമുതൽ യതീംഖാന കാമ്പസിൽലൊരുക്കിയ വാവാട് ഉസ്താദ് നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1987ൽ ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാരുടെയും ശിഹാബ് തങ്ങളുടെയും അനുഗ്രഹാശംസകളോടെ തുടക്കംകുറിച്ചതാണ് കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന. അനാഥകളുടെയും അഗതികളുടെയും പരിപൂർണ സംരക്ഷണം ഏറ്റെടുത്ത് അവരെ എല്ലാ നിലക്കും വളർത്തികൊണ്ടുവരികയാണ് സ്ഥാപനം. ഇതോടൊപ്പം സാധാരണക്കാരന്‍റെ മക്കൾക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബീലൈൻ പബ്ലിക് സ്കൂൾ, മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് പരിവർത്തനത്തിന്‍റെ പാതയിലൂടെ മുന്നേറുന്ന ചെമ്മാട് ദാറുൽ ഹുദ സർവകലാശാലയുടെ സഹ സ്ഥാപനമായ ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി, പെൺകുട്ടികളെ സാമൂഹിക-സാംസ്കാരിക ഉന്നമനത്തിലേക്ക് നയിക്കുന്ന ജലാലിയ അറബിക് കോളജ് തുടങ്ങിയവ യതീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്നു. ഞായറാഴ്ച മാവിലെ എട്ടിന് പൂവാട്ട് മൊയ്തീൻ ഹാജി പതാക ഉയർത്തുന്നേതാടെ വാർഷിക സന്ദർശനം തുടങ്ങും. അനാഥകുട്ടികളുടെ പ്രാർഥനക്ക് ശംസുൽ ഹുദാ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പൽ ഉനൈസ് ഹുദവി നേതൃത്വം നൽകും. സമാപന സമ്മേളനം വൈകുന്നേരം ഏഴിന് കെ.എം.ഒ ചെയർമാൻ സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദാറുൽ ഹുദ വൈസ് ചാൻസലർ ഉസ്താദ് ബഹാഉദ്ദീൻ മുഹമ്മദ് നദവി പ്രഭാഷണം നിർവഹിക്കും. പ്രസിഡന്‍റ് എൻ.പി. കോയ ഹാജി അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്‍റ് എ.വി. കോയഹാജി ആമുഖ പ്രഭാഷണം നിർവഹിക്കും. ദിക്റ് ദുആ സമ്മേളനത്തിന് ഹാജഹാൻ റഹ്മാനി കമ്പളക്കാട് നേതൃത്വം വഹിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് എൻ.പി. കോയഹാജി, ജനറൽ സെക്രട്ടറി ഇ.എം. കോയഹാജി, വൈസ് പ്രസിഡന്‍റ് പി. അബ്ബാസ് ഹാജി, എ.വി. കോയ ഹാജി, എൻ.എം. ഖാദർകുട്ടി മാസ്റ്റർ, പി. അലവിഹാജി, എം.സി. സൈനുദ്ദീൻ, എ.എം. അബ്ദുല്ലക്കോയ എന്നിവർ പങ്കെടുത്തു.