Peruvayal News

Peruvayal News

ഇടതുപക്ഷ സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നു. എസ്.ഇ.യു.

ഇടതുപക്ഷ സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നു. എസ്.ഇ.യു.
ഇടതുപക്ഷ സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നു. എസ്.ഇ.യു.

 കൊയിലാണ്ടി: 
ലീവ് സറണ്ടർ കവർന്നെടുത്തും, പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്ന് വാഗ്ദാനം ലംഘിച്ചും ജീവനക്കാരെ സർക്കാർ വഞ്ചിച്ച് കൊണ്ടിരിക്കുകയാണ്. ലീവ് സറണ്ടറിന് മരണമണി മുഴങ്ങി രണ്ട് ആണ്ടായിട്ടും ഭരണാനുകൂല സംഘടനകൾ മിണ്ടാതെ ഓശാന പാടുന്ന സ്ഥിതിയാണുള്ളത്. മെഡി സെപ് സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി നടപ്പാക്കുക. തസ്തിക വെട്ടി കുറയ്ക്കൽ അവസാനിപ്പിക്കുക, എന്നിവയും കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
താലൂക്ക് പ്രസിഡന്റ്
അഡ്വ: മൂസ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജില്ല ജനറൽ സെക്രട്ടറി റഷീദ് തട്ടൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാഹിദ് മേപ്പയ്യൂർ സ്വാഗതം പറഞ്ഞു. സെർഷാദ് മാസ്റ്റർ (set co കൊയിലാണ്ടി താലുക്ക് സെക്രട്ടറി), സൈനുദ്ദീൻ, അഷ്റഫ് വാണിമേൽ,മുസ്തഫ, മൊയ്തീൻ കോയ, സലാം എരവട്ടൂർ (സംസ്ഥാന സമിതി അംഗം), സൈഫുദ്ദീൻ, മുജീബ് റഹ്മാൻ, മുനീർ കടിയങ്ങാട് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് :- ഷാഹിദ് മേപ്പയ്യൂർ
സെക്രട്ടറി :- മുനീർ കടിയങ്ങാട്
ട്രഷറർ :- യൂസുഫ് പയ്യോളി
വൈസ് പ്രസിഡണ്ട് : - മൊയ്തീർ കോയ നടുവണ്ണൂർ
സൈഫുദീൻ പുറക്കാട്
ജോയിന്റ് സെക്രട്ടറി :- മുജീബ് റഹ്മാൻ
ഇസ്മത്ത് പയ്യോളി
എന്നിവരെയും തിരെഞ്ഞെടുത്തു
Don't Miss
© all rights reserved and made with by pkv24live