Peruvayal News

Peruvayal News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.

കുന്ദമംഗലം
 ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.
കുന്ദമംഗലം
 ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.
ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഇരുപത്തി അഞ്ച് വർഷകാലയളവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളായവരെയും ജനകീയാസൂത്രണത്തിൽ മുഖ്യ പങ്ക് വഹിച്ച ടി.പി.ഗോവിന്ദൻ കുട്ടി, പി.രാധാകൃഷ്ണൻ എന്നിവരെയും മെമൻ്റോ നൽകി ആദരിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു.ചടങ്ങിൽ വൈസ് പ്രസിഡണ്ട് മുംതസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ എം.കെ.നദീറ, എം.പി.കേളുക്കുട്ടി, ഖാലിദ് കിളിമുണ്ട, ശ്രീധരൻ പടനിലം, ജനാർദ്ദനൻ കളരിക്കണ്ടി, ടി. ചക്രായുധൻ, കെ.അബ്ദുൽ ഖാദർ ,ഗോപാലകൃഷ്ണൻ ചൂലൂർ, ബ്ലോക്ക് മെമ്പർമാരായ ടി.പി.മാധവൻ, അരിയിൽ അലവി, എം.ജയപ്രകാശ്, രാജിത മൂത്തേടത്ത്, വാർഡ് മെമ്പർ പി. കൗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്‌ വികസന സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ എൻ.അബൂബക്കർ സ്വാഗതവും ജോയൻ്റ് ബി.ഡി.ഒ ദീപ യം നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live