പുതിയ വഖഫ് നിയമത്തിനെതിരെ കുന്ദമംഗലത്ത് മുസ്ലിം കോഡിനേഷൻ പ്രതിഷേധറാലി നടത്തുന്നു.
പുതിയ വഖഫ് നിയമത്തിനെതിരെ കുന്ദമംഗലത്ത് മുസ്ലിം കോഡിനേഷൻ പ്രതിഷേധറാലി നടത്തുന്നു.
കുന്ദമംഗലത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികളുടെ യോഗം നടന്നു. വഖഫ് നിയമനങ്ങൾ PSC ക്ക് വിട്ട സർക്കാർ നടപടിക്കെതിരെ, 7-12-2021 ചൊവ്വ വൈകീട്ട് 4 മണിക്ക് വമ്പിച്ച പ്രതിഷേധറാലിയും പൊതുയോഗവും നടത്താൻ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം സിക്രട്ടറി ഖാലിദ് കിളിമുണ്ട യോഗം ഉൽഘാടനം ചെയ്തു. പരിപാടിയുടെ സ്വാഗത സംഘം ചെയർമാൻ അരിയിൽ മൊയ്തീൻ ഹാജി , കൺവീനർ ഫാസിൽ എം.പി , ട്രഷറർ ഷംസുദ്ദീൻ മൂത്തിടക്കാട് എന്നിവരെ തിരഞ്ഞെടുത്തു. അരിയിൽ അലവി ,പി.അബു ഹാജി ,ഇ.പി.ഉമ്മർ ,നിസാർ പി.പി ,ദാനിഷ് എൻ ,പി.മുഹമ്മദ് ഹാജി ,ഫൈസൽ ,അബൂബക്കർ സി.കെ, ടി.വി.സി മുഹമ്മദ് , കെ.കാദർ മാസ്റ്റർ ,എൻ.എം.യൂസുഫ് ,അഷ്റഫ് കുന്ദമംഗലം എന്നിവർ സംബന്ധിച്ചു.സി.അബ്ദുൽ ഗഫൂർ സ്വാഗതവും ,ഐ.മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.