വൺ ഇന്ത്യ കൈറ്റ് ടീമീൻ്റെ സംസ്ഥാന ഘടകമായ കേരള കൈറ്റ് ടീമിൻ്റെ ലീഡേഴ്സ് മീറ്റ് - 2021 അഡീഷണൽ ജഡ്ജ് ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു.
വൺ ഇന്ത്യ കൈറ്റ് ടീമീൻ്റെ സംസ്ഥാന ഘടകമായ കേരള കൈറ്റ് ടീമിൻ്റെ ലീഡേഴ്സ് മീറ്റ് - 2021 അഡീഷണൽ ജഡ്ജ് ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്:
വൺ ഇന്ത്യ കൈറ്റ് ടീമീൻ്റെ സംസ്ഥാന ഘടകമായ കേരള കൈറ്റ് ടീമിൻ്റെ ലീഡേഴ്സ് മീറ്റ് - 2021 അഡീഷണൽ ജഡ്ജ് ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. ഉയരത്തിലേക്കു കാണുന്ന പട്ടം പറത്തലുകാരുടെ മനസ്സാണ് പുതിയ തലമുറക്ക് വേണ്ടതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ അദ്ധ്യക്ഷനായിരുന്നു. ഡോ. വി. കുഞ്ഞാലി മുഖ്യഥിതിയ്യയിരുന്നു. സംസ്ഥാന ഭാരവാഹികളെ പ്രവാസി വ്യവസായി സി.എം നജീബ് പരിചയപ്പെടുത്തി, കേരള കൈറ്റ് ടീം പ്രസിഡണ്ട് അബ്ദുൽ നാസർ യു.കെ. ഭാവി പദ്ധതികൾ അവതരിപ്പിച്ചു. പ്രജീഷ് തിരുത്തിയിൽ, പി. വി. അബ്ദുള്ള കോയ, ക്യാപ്റ്റൻ ഹരിദാസ്, ഗുലാം ഹുസൈൻ കൊളക്കാടൻ, അജീബ് കോമാച്ചി, ഡോ. സലീമുദ്ധീൻ, അബ്ദുസ്സലാം മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാഷണൽ കോർഡിനേറ്റർ അബ്ബാസ് കളത്തിൽ സ്വാഗതവും. കേരള കൈറ്റ് ടീം സെക്രട്ടറി ഹാഷിം കടാകലകം നന്ദിയും പറഞ്ഞു. അഡ്വ. ഷമീം പക്സാൻ, നിസാർ കാവുങ്ങൽ, രാജേന്ദ്രൻ ഇടുക്കി,സാജിദ് തോപ്പിൽ, റാസിക്.സി, അലി വെസ്റ്റ്ഹിൽ എന്നിവർ നേതൃത്വം നൽകി.