അക്ഷരം പുരസ്കാരങ്ങൾ സമ്മാനിച്ചു.
അക്ഷരം പുരസ്കാരങ്ങൾ സമ്മാനിച്ചു.
അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ സമ്മാനിച്ചു.
മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര ടെലിവിഷൻ തിരക്കഥാകൃത്തും
സാഹിത്യകാരനുമായ ശത്രുഘ്നൻ അധ്യക്ഷതവഹിച്ചു.
മുൻകേന്ദ്രമന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.
റഹിം പൂവാട്ടുപറമ്പ്, മുരളി ബേപ്പൂർ, പ്രകാശ് കരുമല എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി പ്രവർത്തകൻ
ശ്രീമൻ നാരായണൻ,
സംവിധായകൻ വി.എം.വിനു,
സാഹിത്യകാരി കെ.പി.സുധീര,
ഡോക്ടർ ഷാഹുൽ ഹമീദ്,
ടി.പി.ഭാസ്കരൻ,
ബ്രിജേഷ് പ്രതാപ് എന്നിവർക്ക് പ്രതിഭാ പുരസ്കാരം സമ്മാനിച്ചു.
ബഷീർ സിൽസില,
ഡോ.ശശികല പണിക്കർ,
പ്രസാദ് കൈതക്കൽ,
ഉഷസ സി നമ്പ്യാർ,
വി.കെ.വിജയൻ വൈജയന്തിപുരം,
പ്രദീപ് രാമനാട്ടുകര
എന്നിവർ സാഹിത്യ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഷോർട്ട് ഫിലിം വിഭാഗത്തിൽ
പ്രിയ ഷൈൻ,
ബിന്ദു നായർ എന്നിവർക്കും പുരസ്കാരങ്ങൾ നൽകി.