വാഫി കോളേജ് ഫെസ്റ്റ്
ലോഗോ പ്രകാശനം ചെയ്തു
വാഫി കോളേജ് ഫെസ്റ്റ്
ലോഗോ പ്രകാശനം ചെയ്തു
കട്ടാങ്ങൽ:
മദാരിജുസുന്ന വാഫി കോളേജിൽ ഫെസ്റ്റ് ലോഗോ പ്രകാശനകർമ്മം പാണക്കാട് സയ്യിദ് റഷീദ് അലി ഷിഹാബ് തങ്ങൾ നിർവഹിച്ചു. കലാവർഷം'22 എന്ന പേരിൽ 2022 ജനുവരി 07,08,09 തിയ്യതികളിലായി നടക്കുന്ന നാലാമത് കോളേജ് ഫെസ്റ്റിന്റെ ലോഗോയാണ് പ്രകാശനം ചെയ്തത്. മലയാളം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി വിദ്യാർഥികൾ പുറത്തിറക്കിയ വാർത്താ പത്രങ്ങളുടെ പ്രകാശനവും റഷീദലി തങ്ങൾ നിർവഹിച്ചു.
കോളേജ് പ്രസിഡന്റ് വീരാൻകുട്ടി ഹാജി അധ്യക്ഷം വഹിച്ച പരിപാടിയിൽ, മഹല്ല് പ്രസിഡന്റ് മുഹമ്മദ് ഹാജി, മഹല്ല് ട്രഷറർ അബ്ദുള്ള ടി.ടി, അബ്ദുറഹിമാൻ ഹാജി പിലാഷീരി, സുലൈമാൻ സാഹിബ്, സാലിഹ് വാഫി തുടങ്ങിയവർ സംബന്ധിച്ചു. കോളേജ് പ്രൻസിപ്പൽ മഹ്‌റൂഫ് വാഫി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ജാബിർ വാഫി നന്ദി രേഖപെടുത്തി.