രശ്മി സജിത്തിനെ ജില്ലാ തൈക്കാൻ ഡോ അസോസിയേഷൻ ആദരിച്ചു.
രശ്മി സജിത്തിനെ ജില്ലാ തൈക്കാൻ ഡോ അസോസിയേഷൻ ആദരിച്ചു.
കോഴിക്കോട്:
ആക്രമിക്കാനെത്തിയ ആളെ ധീരമായി നേരിട്ട് ശ്രദ്ധേയയായ പ്ലസ് വൺ വിദ്യാർത്ഥിനി രശ്മി സജിത്തിനെ ജില്ലാ തൈക്കാൻ ഡോ അസോസിയേഷൻ ആദരിച്ചു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന
ബെൽറ്റ് ഗ്രേഡിങ് ചടങ്ങിൽ വെച്ചാണ് ആദരിച്ചത്.
തൈക്കാൻഡോ ജില്ലാ പ്രസിഡണ്ട് മാസ്റ്റർ ജോതിഷ് രശ്മിക്ക് ഉപഹാരം നൽകി .
രശ്മിയുടെ അച്ഛൻ സജിത്തിനെയും
പൊന്നാട അണിയിച്ച് ആദരിച്ചു
ജില്ലാ സെക്രട്ടറി ശരത്ത് കുമാർ പൊന്നാട അണിയിച്ചു.
ജില്ലാ ട്രഷറർ വിനോദ് കുമാർ സി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ പി.സി ഗോപിനാഥ് എന്നിവർ സംസാരിച്ചു. റഹ്മാനിയ സ്കൂളിൽ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് രശ്മി.