അധ്യാപക കായികമേള: ഫാറൂഖ് എ.എൽ.പി.എസ് ക്രിക്കറ്റ് ചാമ്പ്യന്മാർ
അധ്യാപക കായികമേള: ഫാറൂഖ് എ.എൽ.പി.എസ് ക്രിക്കറ്റ് ചാമ്പ്യന്മാർ
ഫറോക്ക് :
കെ.എസ്. ടി. യു ഫറോക്ക് സബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക കായികമേളയിൽ ഫാറൂഖ് എ.എൽ.പി സ്കൂൾ ക്രിക്കറ്റ് ചാമ്പ്യന്മാരായി .ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ സെക്രട്ടറി നാസർ മാസ്റ്റർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി ജലീൽ മാസ്റ്റർ, ഫറോക്ക് സബ് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് മാസ്റ്റർ, സി.പി.സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.