വഖഫ് ; നിയമം പിൻവലിക്കുന്നത് വരെ സമരം തുടരും - കോഡിനേഷൻ കമ്മിറ്റി
വഖഫ് ; നിയമം പിൻവലിക്കുന്നത് വരെ സമരം തുടരും - കോഡിനേഷൻ കമ്മിറ്റി
കുന്നമംഗലം :
വഖഫ് ബോർഡ് പി.എസ്.സി. നിയമന വിവാദത്തിൽ നിയമം പിൻവലിക്കുന്നത് വരെ മുസ്ലിം കോഡിനേഷൻ കമ്മിറ്റി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഒ.പി. നസീർ പറഞ്ഞു.
കുന്നമംഗലത്ത് നടന്ന മുസ്ലിം കോർഡിനേഷൻ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം പിൻവലിച്ചു നിയമമാക്കുന്നത് വരെ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ മുസ്‌ലിം കോ-ഓഡിനേഷൻ സമര പരിപാടികളുമായി മുന്നോട്ട് പോകും.
കോഡിനേഷൻ കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അരിയിൽ മൊയ്‌തീൻ ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കാമെന്ന് ഭരണകൂടം വ്യാമോഹിക്കേണ്ട എന്നും ഈ നിയമം പിൻവലിക്കുന്നത് വരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മുൻ എം.എൽ.എ. യു.സി. രാമൻ മുഖ്യാതിഥിയായി. അബ്ദുറഹ്മാൻ ദാരിമി (സമസ്ത), കെ.സി. അൻവർ (ജമാഅത്തെ ഇസ്ലാമി), പി.കെ. മമ്മദ്‌കുട്ടി (കെ.എൻ.എം. മാർകസുദഅവ), മുസ്തഫ നുസ് രി (കെ.എൻ.എം.), എൻ.കെ. ഇമ്പിച്ചിക്കോയ (എം.എസ്.എസ്.), മുഹമ്മദ് സിറാജ് (വിസ്ഡം) എന്നിവർ സംസാരിച്ചു. ഖാലിദ് കിളിമുണ്ട, വിനോദ് പടനിലം, അരിയിൽ അലവി, അഷ്‌റഫ് കായക്കൽ, പി.പി. നിസാർ, തൻവീർ തുടങ്ങിയവർ സംബന്ധിച്ചു.
സി. ഗഫൂർ,എൻ.എം. യൂസഫ്, ഐ.മുഹമ്മദ്കോയ, ഇ.പി. ഉമർ, ഒ. സലീം,എൻ. ദാനിഷ് എന്നിവർ നേതൃത്വം നൽകി. കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ എം. പി. ഫാസിൽ സ്വാഗതവും അസ്സൈൻ ഹാജി നന്ദിയും പറഞ്ഞു.