Peruvayal News

Peruvayal News

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ജീവനക്കാരെ അപമാനിക്കുന്നത് അവസാനിപ്പിക്കണം:സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ജീവനക്കാരെ അപമാനിക്കുന്നത് അവസാനിപ്പിക്കണം:
സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ 

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ജീവനക്കാരെ അപമാനിക്കുന്നത് അവസാനിപ്പിക്കണം:
സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ 

താമരശ്ശേരി :
 കേരള സ്റ്റേറ്റ് വഖഫ് ബോർഡ് PSC നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബോർഡ് ജീവനക്കാരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

വഖഫ് റഗുലേഷനിൽ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന യോഗ്യതയിലും ഉയർന്ന തരത്തിലുള്ള യോഗ്യതയുള്ളവരാണ്  നിലവിലുള്ള സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും. 

ബോർഡിൽ സ്ഥിരനിയമനം പല കാരണങ്ങളാൽ നീണ്ടുപോയ വേളയിലാണ് എംപ്ലോയ്മെന്റ് മുഖേന താൽക്കാലിക നിയമനം നടത്തിയത്. അത് പ്രകാരം നിലവിലെ താൽക്കാലിക ജീവനക്കാരിൽ 51 വയസ്സ് വരെ പ്രായമുള്ളവരും,  15 വർഷം വരെ സർവ്വീസുള്ളവരുമുണ്ട്. 

ഇവരുടെ കാര്യക്ഷമമായ പ്രവർത്തന ഫലമായാണ് കേരളത്തിലെ വഖഫ് ബോർഡിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വഖഫ് ബോർഡായി ജോയിന്റ് പാർലമെന്റ് കമ്മറ്റി തെരെഞ്ഞെടുത്തത്. ഈ കാര്യങ്ങൾ പരിഗണിച്ച് മറ്റ് സർക്കാർ വകുപ്പുകളിൽ ചെയ്ത പോലെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇവരുടെ സർവ്വീസ് റഗുലറൈസ് ചെയ്യുന്നതിനാണ് ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതെന്ന്  കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംഘടനാ ചർച്ചയിൽ വിവിധ താലൂക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് അബ്ദുൽ ഖാദർ, ഷാഹിദ് മേപ്പയൂർ,സിദ്ദീഖ് കരുവമ്പൊയിൽ, അസീസ് വടകര , അമീർ മലയമ്മ, അൻവർ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.തുടര്‍ന്ന് നടന്ന സംഘടനാ തെര‍ഞ്ഞെടുപ്പ് സംസ്ഥാന സെക്രട്ടറി എം.എ.മുഹമ്മദാലി നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി
പ്രസിഡണ്ട് : റഷീദ്തട്ടൂർ
ജനറൽ സെക്രട്ടറി :ഹനീഫ പനായി. ട്രഷറർ .സൈദ് അക്ബർ ബാദ്ഷാ ഖാൻ .വൈസ് പ്രസിഡണ്ട് : കെ എം അബൂബക്കർ മുട്ടാഞ്ചേരി .അസീസ് വടകര :സിദ്ദീഖ് കരുവമ്പൊയിൽ .എം .കെ .ജാഫർ തിരുവോട് .ജോയിൻ സെക്രട്ടറി :  ജംനാസ് കാഞ്ഞിരങ്ങാട്ട് . ജമില .പി വി.മുസ്സ. പി എം .പേരാമ്പ്ര . ഷെർഹബീല്‍ മെഹറൂഫ് .
Don't Miss
© all rights reserved and made with by pkv24live