വിലക്കയറ്റത്തിന് വിലങ്ങിടുക:
വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നമംഗലത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
വിലക്കയറ്റത്തിന് വിലങ്ങിടുക:
വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നമംഗലത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
കുന്നമംഗലം :
സാധാരണക്കാരന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വിലവർധനവ് പിടിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം എന്നവശ്യപ്പെട്ടുകൊണ്ട് "വിലക്കയറ്റത്തിന് വിലങ്ങിടുക" എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നമംഗലത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
പ്രതിഷേധ സായാഹ്നം മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ ഉദ്ഘാടനം ചെയ്തു. മുസ്‌ലിഹ് പെരിങ്ങോളം അധ്യക്ഷത വഹിച്ചു.
ടി.പി. ഷാഹുൽ ഹമീദ്, ഇ.പി. ഉമർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എം.എ. സുമയ്യ, സി. അബ്ദുറഹ്മാൻ, ഇൻസാഫ് പതിമംഗലം, സമദ് നെല്ലിക്കോഡ്, അഷ്‌റഫ് വെള്ളിപറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.