സ്കൂൾ ലൈബ്രറിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ പുസ്തകോപഹാരം
സ്കൂൾ ലൈബ്രറിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ പുസ്തകോപഹാരം
വാഴക്കാട്:
വാഴക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറിക്ക് 1987 എസ്.എസ്.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വക സവിശേഷമായ ഒരു സമ്മാനം. സഹപാഠിയും ചരിത്ര ഗവേഷകനും യു.എ.ഇ. അൽഐൻ ദാറുൽ ഹുദ ചരിത്ര വിഭാഗം തലവനുമായ മുജീബ് തങ്ങൾ കൊന്നാര് രചിച്ച 18 ഗ്രന്ഥങ്ങളാണ് ലൈബ്രറിയിലേക്ക് നൽകുന്നത്. 2021 ഡിസംബർ 25ന് വാഴക്കാട് വാലില്ലാപുഴ ദാറുൽ ഉലൂം ബി.എഡ് കോളേജിൽ നടക്കുന്ന ഓർമ്മച്ചെപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വെച്ചാണ് ഗ്രന്ഥ ശേഖരം സമർപ്പിക്കുക. സ്കൂൾ പ്രിൻസിപ്പാൾ അബദുൽ ഹമീദ് മാസ്റ്റർ ഏറ്റുവാങ്ങും
ഈയിടെ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്ത 'മരുഭൂമിയുടെ മധുരം', കൊന്നാര്: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്ര ഭൂമി, കേരളത്തിലെ പ്രവാചക കുടുംബങ്ങൾ: ഉത്ഭവ ചരിത്രം, ശൈഖുനാ കണ്ണിയത്ത് ജീവചരിത്രം, കൊന്നാര് ബുഖാരി സാദാത്തീങ്ങളുടെ ചരിത്രം, ശിഹാബ് തങ്ങൾ വിദേശ രാഷ്ട്രങ്ങളിൽ, സീതിഹാജി ഫലിതങ്ങൾ, സ്വാതന്ത്ര്യ സമര സേനാനി കൊന്നാര് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, മരണാനന്തര യാത്ര, സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം വനിതകൾ, സ്വാതന്ത്ര്യ സമരത്തിലെ തങ്ങൾ സാന്നിധ്യം തുടങ്ങിയവയാണ് മുജീബ് തങ്ങളുടെ രചനകൾ. സംഗമം എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശബ്ന പൊന്നാട് ഉദ്ഘാടനം ചെയ്യും. അനുസ്മരണ സദസ്സ്, അനുമോദന വേദി, കുടുംബ സമേതം, പിന്നിട്ട നാൾവഴികൾ, ഫോട്ടോ പ്രദർശനം, കാരുണ്യ നിധി പ്രഖ്യാപനം, കലാ വിരുന്ന്, ഫൺ ഗെയിം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് സംഗമത്തിൽ ഒരുക്കിയിട്ടുള്ളത്.