കുന്ദമംഗലം ചെത്തുകടവ് പാലത്തിന് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ്റെ പേര് പുന:സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
കുന്ദമംഗലം ചെത്തുകടവ് പാലത്തിന് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ്റെ പേര് പുന:സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
കുന്ദമംഗലം :
കുന്ദമംഗലം ചെത്തുകടവ് പാലത്തിന് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ പേര് പുന:സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. 1963-ൽ ഉദ്ഘാടനം നടത്തിയ ഈ പാലം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ സ്മാരകമായിട്ടാണ് അറിയപ്പെടുന്നത്. ഉദ്ഘാടന ഫലകത്തിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നൽ പൊതു മരാമത്ത് വകുപ്പ് പുതിയതായി സ്ഥാപിച്ച ബോർഡിൽ ഈ പേര് ഒഴിവാക്കിയത് സ്വാതന്ത്ര്യ സമര സേനാനിയോടുളള അനാദരവും ചരിത്രത്തെ നിരാകരിക്കലുമാണ്.
ചരിത്രത്തിൽ നിന്ന് സ്വാതന്ത്ര്യ സമര പോരാളികളുടെ പേര് വെട്ടിമാറ്റൽ സംഘ് പരിവാറിനെ രീതിയാണന്നും വെൽഫെയർ പാർട്ടി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്‌നുഹംസ അധ്യക്ഷത വഹിച്ചു.
ഇ.പി. അൻവർ സാദത്ത്, എം.എ. സുമയ്യ, അൻഷാദ് മണക്കടവ്, മുസ്‌ലിഹ് പെരിങ്ങോളം, ടി.പി. ഷാഹുൽ ഹമീദ്, ഇ.പി. ഉമർ, എൻ. ദാനിഷ് എന്നിവർ സംസാരിച്ചു.