Peruvayal News

Peruvayal News

വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവൽക്കരണം: കെ എസ് ടി യു പ്രക്ഷോഭത്തിലേക്ക്

വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവൽക്കരണം: 
കെ എസ് ടി യു പ്രക്ഷോഭത്തിലേക്ക്                
വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവൽക്കരണം: 
കെ എസ് ടി യു പ്രക്ഷോഭത്തിലേക്ക്                

കോഴിക്കോട്: 
വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവൽക്കണമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(കെഎസ് ടി യു) സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രക്ഷോഭത്തിൻ്റെ ഭാഗമായി ജനുവരി 19ന് സെക്രട്ടറിയേറ്റ് പടിക്കലും 27 ന് ജില്ലാ കേന്ദ്രങ്ങളിലും ധർണ്ണ നടത്തും.പ്രക്ഷോഭ പരിപാടികളുടെ പ്രചരണാർത്ഥം 500 കോർണർ യോഗങ്ങൾ സംഘടിപ്പിക്കും. തസ്തികാനിയമനം നടത്തി അധ്യാപക നിയമനങ്ങൾ പൂർത്തിയാക്കുക, നിയമിച്ച അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പ് പകൽക്കൊള്ള അവസാനിപ്പിക്കുക, കായിക - ഭാഷാധ്യാപക-ഹയർ സെക്കൻ്ററി അധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുക, വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.              സമര പ്രഖ്യാപന കൺവെൻഷൻ അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻറ് കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു.ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു.അസോസിയേറ്റഡ് സെക്രട്ടറി കെ എം അബ്ദുള്ള, ഭാരവാഹികളായ ടി പി അബ്ദുൽ ഗഫൂർ, കല്ലൂർ മുഹമ്മദലി, കെ അബ്ദുൽ ലത്തീഫ്, സി എം അലി, റഹിം കുണ്ടൂർ, വി എ ഗഫൂർ, കെ വി ടി മുസ്തഫ, പി വി ഹുസൈൻ എന്നിവരും കെ എം എ നാസർ, മജീദ് കാടേങ്ങൽ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, സിദ്ധീഖ് പറക്കോട്, പി മുനീർ, അബ്ദുൽ ഗഫൂർ ടി, നാസർ തേളത്ത്, വീരാൻ കുട്ടി കോട്ട, കെ എം ഹനീഫ, ജലീൽ വൈരങ്കോട്,ഇസ്മയിൽ പൂതനാരി, അബ്ദുൽ നാസർ എ പി, ടി ജമാലുദ്ധീൻ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live