കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതിക്കായി ഇടപെടും:
എം.ഡി.എഫിന് രാഹുൽ ഗാന്ധിയുടെ ഉറപ്പ്
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതിക്കായി ഇടപെടും:
എം.ഡി.എഫിന് രാഹുൽ ഗാന്ധിയുടെ ഉറപ്പ്
ഡൽഹി:
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കാൻ അടിയന്തിരമായി ഇടപ്പെടുമെന്ന് വയനാട് എം പി കുടിയായ രാഹുൽ ഗാന്ധി
മലബാർ ഡവലെപ്പ്മെൻറ് ഫോറം പ്രതിനിധികൾക്ക് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് മലബാറിലെ മുഴുവൻ എംപിമാരെയും പങ്കെടുപ്പിച്ചുകൊണ്ട്
മലബാർ ഡവലപ്മെന്റ് ഫോറം ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിന് ശേഷം വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധിയുമായി അദ്ദേഹത്തിന്റെ വസതിയിൽ
മുൻ കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ശ്രീ കെസി വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ എം.ഡി എഫ് പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹൂൽ ഗാന്ധി ഉറപ്പ് നൽകിയത് .
കരിപ്പൂർ വലിയ വിമാനങ്ങൾക്കുള്ള അനുമതി നിഷേധിക്കുന്നത് അനീതിയാണന്നും വലിയ ഗൂഢാലോചന ഇതിന് പിറകിലുണ്ടെന്നും എം.ഡി.എഫ് ഭാരവാഹികൾ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും സിവിൽ ഏവിയേഷൻ മന്ത്രിയുമായി ഉടൻ സംസാരിക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകിയതായി എം.ഡി.എഫ് ഭാരവാഹികൾ ഡൽഹിയിൽ അറിയിച്ചു.
എംഡി എഫ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനിയുടെ നേതൃത്വത്തിൽ ട്രഷറർ സന്തോഷ് കുമാർ വിപി, ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്കൽപ്പാറ, പൃഥ്വിരാജ് നാറാത്ത് , എൻസി ജബ്ബാർ നരിക്കുനി, ദൽഹി ചാപ്റ്റർ പ്രസിഡന്റ് മാനുവൽ മെഴുകനാൽ, ജനറൽ സെക്രട്ടറി അജ്മൽ മുഫീദ് വരപ്പുറത്ത് എന്നിവർ രാഹുൽ ഗാന്ധിയുമാള്ള കൂടി കാഴ്ച്ചയിൽ സംബന്ധിച്ചു.