യൂത്ത് ലീഗ് പ്രതിഷേധം ഫലം കണ്ടു: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡ് പരിശോധിച്ചു.
യൂത്ത് ലീഗ് പ്രതിഷേധം ഫലം കണ്ടു: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡ് പരിശോധിച്ചു.
പെരുവയൽ :
കുറ്റിക്കാട്ടൂർ - മുണ്ടുപാലം റോഡ് ഡി.പി.ആർ തയ്യാറാക്കുന്നതിന് പി.ഡബ്ല്യു -ഡി അസിസ്റ്റൻ്റ് എഞ്ചിനിയർ ബിജു.ജി ,ഓവർസിയർ ധന്യ എന്നിവരുടെ നേതൃത്വത്തിൽ റോഡ് സന്ദർഷിച്ചു.
2.60 കിലോമീറ്റർ നീളവും 8 മീറ്റർ വീതിയുമാണ് റോഡിനുള്ളത് .
ഇരു വശവും വെള്ളം നിൽക്കുന്ന വയൽ ആയതിനാൽ കലുങ്കുകൾ നിർമ്മിക്കുന്നതിന് 8 സ്ഥലത്ത് അടയാളപ്പെടുത്തിയിട്ടുണ്ട് .
സമീപത്ത് കൂടി ഒഴുകുന്ന മാമ്പുഴയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് കലുങ്കുകൾ നിർമ്മിക്കുക .
വെള്ളം കുടുതലായി കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ രണ്ട് ഭാഗങ്ങളിലും ഫൂട്ട് പാത്ത് കം ട്രൈനേജ് നിർമ്മിക്കാനും റോഡ് ഉയർത്താനുമുള്ള മാസ്റ്റർ പ്ലാൻ ആണ് തയ്യാറാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കുറ്റിക്കാട്ടൂർ - മുണ്ടുപാലം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാതെ നിസംഗത പുലർത്തുന്ന കുന്ദമംഗലം എം.എൽ.എക്കെതിരെ കുറ്റിക്കാട്ടൂർ ശാഖ യൂത്ത് ലീഗ് കമ്മറ്റി നവം.10 ന് പ്രതിഷേധ സംഗമവും ഒപ്പ് ശേഖരണവും നടത്തിയിരുന്നു.
25 ലക്ഷത്തിൻ്റെ അറ്റകുറ്റപ്പണി നടന്ന റോഡ് മാസങ്ങൾക്കുള്ളിൽ തന്നെ തകർന്നത് ജനങ്ങളിൽ പ്രതിഷേധമുണ്ടാക്കിയിരുന്നു.
ഇതിനിടെയാണ് സമരം കുറ്റിക്കാട്ടൂർ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഏറ്റെടുത്തത് .
സംസ്ഥാന പൊതുമരാമത്ത് മന്ത്രി ,പി.ഡബ്ല്യു.ഡി എഞ്ചിനിയർ എന്നിവർക്ക് പരാധിയും റോഡ് നവീകരണത്തിന് സാധ്യമായ കാര്യങ്ങൾ
ഉൾപ്പെടുത്തി സമഗ്രമായ വികസന രൂപരേഖയും യൂത്ത് ലീഗ് നൽകിയിരുന്നു.
പി.ഡബ്ല്യു.ഡി അസിസ്റ്റൻ്റ് എഞ്ചിനിയർ ബിജു ജി, ഓവർസിയർ ധന്യ,
പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, വാർഡ് മെമ്പർ സലീം എംപി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുജീബ് റഹ്മാൻ, ഇർഷാദ് അഹമ്മദ്, മാമുക്കോയ, അനി, അജ്നാസ് തുടങ്ങിയവർ അനുഗമിച്ചു.