ജമാഅത്തെ ഇസ്ലാമി എൻ.ഐ.ടി ഏരിയ മാവൂരിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു
ഇസ്ലാം ആശയ സംവാദത്തിൻ്റെ സൗഹൃദ നാളുകൾ എന്ന ക്യാമ്പയിൻ്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി എൻ.ഐ.ടി ഏരിയ മാവൂരിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു .
നവംബർ 15 മുതൽ ഡിസംബർ 15 വരെ യുള്ള ഒരു മാസക്കാലം ജമാഅത്തെ ഇസ്ലാമി കേരളത്തിലുടനീളം നടത്തി വരുന്ന പരിപാടികളുടെ ഭാഗമായാണ് സംവാദത്തിന് മാവൂരിൽ സദസ്സ് ഒരുക്കിയത്.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി. ഷാക്കിർ വിഷയം അവതരിപ്പിച്ചു.
എൻഐടി ഏരിയ പ്രസിഡൻറ് കെ സി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഷബീർ കൊടുവള്ളി, നൗഫൽ കരുവമ്പൊയിൽ എന്നിവർ സംസാരിച്ചു.
ക്യാമ്പയിൻ കൺവീനർ സിറാജുദ്ദീൻ ഇബ്നു ഹംസ സ്വാഗതവും
മാവൂർ യൂണിറ്റ് പ്രസിഡണ്ട് എ.പി അഷറഫ് നന്ദിയും പറഞ്ഞു.