വാഴക്കാട് സ്കൂൾ ലൈബ്രറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ഗ്രന്ഥശേഖരം കൈമാറി
വാഴക്കാട് സ്കൂൾ ലൈബ്രറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ഗ്രന്ഥശേഖരം കൈമാറി
വാഴക്കാട്:
വാഴക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറിക്ക് 1987 എസ്.എസ്.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വകയായി സഹപാഠിയും ചരിത്ര ഗവേഷകനുമായ മുജീബ് തങ്ങൾ കൊന്നാര് രചിച്ച 18 ഗ്രന്ഥങ്ങൾ സമർപ്പിച്ചു. ഓർമ്മച്ചെപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വെച്ച് സ്കൂൾ പ്രിൻസിപ്പാൾ ഡോ. അബദുൽ ഹമീദ് മാസ്റ്റർ ഏറ്റുവാങ്ങി. ഈയിടെ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്ത 'മരുഭൂമിയുടെ മധുരം', കൊന്നാര്: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്ര ഭൂമി, നൂറ് ഖിലാഫത്ത് നായകന്മാർ തുടങ്ങിയ ഗ്രന്ഥങ്ങളാണ് സമർപ്പിച്ചത്. സംഗമം എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശബ്ന പൊന്നാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.ടി.കുഞ്ഞിമൊയ്തീൻ കുട്ടി ആദ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുറഹിമാൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ. സിദ്ധീഖ്, എൻ. ശകുന്തള ടീച്ചർ, കെ. ചന്തു, കെ. അനിൽകുമാർ, ടി.കെ. ഫൈസൽ, പി. കബീർ, അഷ്റഫ് തണൽ, കെ. കബീർ, കെ. സുഹറ ടീച്ചർ പ്രസംഗിച്ചു. അനുസ്മരണ സദസ്സ്, അനുമോദന വേദി, ഫോട്ടോ പ്രദർശനം, കാരുണ്യ നിധി പ്രഖ്യാപനം, കലാ വിരുന്ന്, ഫൺ ഗെയിം തുടങ്ങിയ പരിപാടികൾ അരങ്ങേറി. കൺവീനർ കെ.പി. ഫൈസൽ മാസ്റ്റർ സ്വാഗതവും കെ.സി. സാജിത ടീച്ചർ നന്ദിയും പറഞ്ഞു.