ന്യൂനപക്ഷ അവകാശദിനത്തില്‍ എം.എസ്.എഫ്.സെമിനാർ നടത്തി
ന്യൂനപക്ഷ അവകാശദിനത്തില്‍ എം.എസ്.എഫ്.സെമിനാർ നടത്തി
പെരുമണ്ണ:
ന്യൂനപക്ഷാവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന ഭരണകൂടങ്ങള്‍ എന്ന വിഷയത്തില്‍ അന്തര്‍ദേശീയ ന്യൂനപക്ഷാവകാശ ദിനമായ ഡിസംബര്‍ പതിനെട്ടിന് കുന്ദമംഗലം നിയോജകമണ്ഡലം എം.എസ്.എഫ് കമ്മറ്റി സെമിനാര്‍ സംഘടിപ്പിച്ചു.വെളിച്ചത്തിന്റെ വെളിച്ചം തേടാം സ്വത്വത്തെ പ്രകാശിപ്പിക്കാം എന്ന പ്രമേയത്തില്‍ നിയോജകമണ്ഡലം കമ്മറ്റി നടത്തുന്ന ദ്വൈമാസ ക്യാമ്പയിനായ റാന്തലിന്റെ ഭാഗമായാണ് പെരുമണ്ണയില്‍ സെമിനാര്‍ നടത്തിയത്.ലോയേര്‍സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ മുഹമ്മദ്ഷ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി എന്നിവര്‍ വിഷയാവതരണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അൻസാർ പെരുവയൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.പി കബീര്‍, നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞിമരക്കാര്‍, വൈസ് പ്രസിഡന്റ് കെ.പി സൈഫുദ്ദീന്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നിസാര്‍, അഹമ്മദലി ഷര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി സി.എം മുഹാദ് സ്വാഗതവും ട്രഷറര്‍ ഉബൈദ് ജി.കെ നന്ദിയും പറഞ്ഞു.ഷിഹാദ് പൊന്നാരിമീത്തല്‍, അൻഫാസ് കാരന്തൂർ, തൗഫീഖ് പൂളേങ്കര, സാഫിർ, അൻവർ എന്നിവര്‍ നേതൃത്വം നല്കി.