ലെഹരി നിർമ്മാർജ്ജന സമിതി (എൽ.എൻ.എസ്സ്) കുന്ദമംഗലം മണ്ഡലം കൺവെൻഷൻ മാവൂരിൽ നടന്നു.
ലെഹരി നിർമ്മാർജ്ജന സമിതി (എൽ.എൻ.എസ്സ്) കുന്ദമംഗലം മണ്ഡലം കൺവെൻഷൻ മാവൂരിൽ നടന്നു.
മാവൂർ:
ലെഹരി നിർമ്മാർജ്ജന സമിതി (എൽ.എൻ.എസ്സ്) കുന്ദമംഗലം മണ്ഡലം കൺവെൻഷൻ മാവൂർ എസ്. ടി. യു സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു. മുസ്‌ലിം ലീഗ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് കെ. മൂസ്സ മൗലവി ഉൽഘാടനം ചെയ്തു എൽ.എൻ.എസ്സ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് ടി.എം.സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട മുഖ്യപ്രഭാഷണം നടത്തി. മാവൂർ ഗ്രാമ പഞ്ചായത്ത്‌പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ മുഖ്യാതി ധിയായിരുന്നു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എൻ.പി.അഹമ്മദ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.കെ റസാഖ് . സംസാരിച്ചു. എൽ.എൻ.എസ്സ് സൗത്ത് ജില്ലാ പ്രസിഡണ്ട് എ.എം.എസ് അലവി പ്രഭാഷണം നടത്തി. സൗത്ത് ജില്ലാജനറൽ സെക്രട്ടറി അശ്റഫ് കോരങ്ങാട് സംഘടനാ കാര്യ വിശദീകരണം നടത്തി. ജനുവരി 22 ന് കടലുണ്ടിയിൽ നടക്കുന്ന എൽ.എൻ.എസ്സ് ജില്ലാഏകദിന ക്യാമ്പ് വിജയിപ്പിക്കാനും ഇരുവരും ആഹ്വാനം ചെയ്തു. എൽ.എൻ.എസ് സൗത്ത് വനിതാ വിംഗ് ജില്ലാസെക്രട്ടറി ടി.കെ. സീനത്ത്, വൈസ് പ്രസിഡണ്ട് എ. പി.സഫിയ, യുസി പത്മിനി രാമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് സമീറ, എൽ.എൻ.എസ്സ് വനിതാ വിംഗ് മണ്ഡലം, പഞ്ചായത്ത് നേതാക്കളായ ജുമൈല കുന്നുമ്മൽ , ടി.കെ സൗദ, മുനിറത്ത് ടീച്ചർ ഖദീജ കരീം, അബ്ദുറസാഖ് പനച്ചി ങ്ങൽ, കുഞ്ഞോലൻ പെരുമണ്ണ, എം.കെ റംല പെരുമണ്ണ, ജിജിത്ത് പൈങ്ങോട്ട് പുറം, ഷറഫുന്നീസ മാവൂർ, ഇ.എം.സുബൈദ, സമീറ അരീപ്രത്ത്, ഖമറുദ്ദീൻ എരഞ്ഞോളി, ബുശ്റ കുഴി മണ്ണിൽ, ഷബീർ പാലാഴി, എൻ.കെ സൗഫില, കെ.കെ ശെരീഫ , ശംസാദ,റൂമാൻ കുതിരാടം, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൽ.എൻ.എസ്സ് മണ്ഡലം ജനറൽ സെകട്ടറി സുബൈർ നെല്ലൂളി സ്വാഗതവും - ട്രഷറർ ടി.കെ.അബ്ദുള്ളക്കോയ നന്ദിയും രേഖപ്പെടുത്തി.