മാവൂർ പഞ്ചായത്ത് പൂക്കോയതങ്ങൾ ഹോസ്പിസ് വി. കെയർ ഓഫീസ് ഉദ്ഘാടനം ഡിസംബർ 24 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാവൂർ പഞ്ചായത്ത് പൂക്കോയതങ്ങൾ ഹോസ്പിസ് വി. കെയർ ഓഫീസ് ഉദ്ഘാടനം ഡിസംബർ 24 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് മാവൂർ പഞ്ചായത്തിൽ രോഗികൾക്ക് താങ്ങായി പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്.
കിടപ്പിലായവർക്കും നിരാലംബർക്കും മുഴുവൻ സന്നാഹങ്ങളോടെ യും ഉള്ള ചികിത്സയാണ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
മാവൂർ പോലീസ് സ്റ്റേഷനു സമീപമാണ്
ഓഫീസ്
നിലവിൽ പി.ടി.എച്ച്
വി.കെയറിൻ്റെ സേവനത്തിൽ 68 രോഗികൾക്ക് മാവൂർ പഞ്ചായത്തിൽ ചികിത്സ ലഭ്യമാക്കുന്നുണ്ട്. 42 വളണ്ടിയർമാരാണ് സേവന രംഗത്ത് ഉള്ളത് .
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റടി അഹമ്മദ്കുട്ടി ഹാജി യുടെ പത്നി ഖദീജ ഹജ്ജുമ്മ ദാനമായി നൽകിയതാണ് ഓഫീസ് .
ഡിസംബർ 24 വെള്ളിയാഴ്ച 5 മണിക്ക് ആണ് ഉദ്ഘാടനം.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണ് ഉദ്ഘാടനം നിർവഹിക്കുക
എം കെ മുനീർ എംഎൽഎ എൽ /എം എ റസാഖ് മാസ്റ്റർ/ കേ എ ഖാദർ മാസ്റ്റർ, മിസ് ഹബ് കിഴരിയൂർ തുടങ്ങിയവർ സംബന്ധിക്കും
വാർത്താ സമ്മേളനത്തിൽ ചെയർമാൻ ചിറ്റടി അഹമ്മദ് കുട്ടി ഹാജി, കൺവീനർ വി കെ റസാഖ് , ആക്ടിംഗ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്, ട്രഷറർ ടി.ഉമ്മർ മാസ്റ്റർ , വൈസ് ചെയർമാൻ കെ എം എ നാസർ മാസ്റ്റർ എന്നിവർ പങ്കെടുത്തു