ജവഹർ ഡേ ബോർഡിംഗ് സ്കൂൾ അക്കാഡമിക് നയൻസ് ഫുട്ബോൾ ടൂർണ്ണമെൻറിന് മാവൂരിൽ തുടക്കമായി.
ജവഹർ ഡേ ബോർഡിംഗ് സ്കൂൾ അക്കാഡമിക് നയൻസ് ഫുട്ബോൾ ടൂർണ്ണമെൻറിന് മാവൂരിൽ തുടക്കമായി.
മാവൂർ:
ജവഹർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ കീഴിലുള്ള ഡേബോർഡിംഗ് സ്കൂൾ അക്കാഡമിക് നയൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് മാവൂരിൽ തുടക്കമായി. ജനന വർഷം 2006 മുതൽ 2010 വരെ നാല് ബാച്ചുകളിലായി നടക്കുന്ന മത്സരത്തിൻ്റെ 2010 വിഭാഗം മത്സരമാണ് അദ്യദിനം നടന്നത്.പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ടി.എസ്.എ അരീക്കോടും,
എഫ്.എ.മീനങ്ങാടിയും ഫൈനലിലേക്ക് യോഗ്യത നേടി. ടൂർണ്ണമെൻറ് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാലൻ ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.കെ.ടി.അഫ്സൽ ബാബു, ഹമീദ് പി.എം, ഓനാക്കിൽ ആലി,ബിസ് ബിസ് മുജീബ് എന്നിവർ പ്രസംഗിച്ചു.മറ്റു ബാച്ചുകളിലെ മത്സരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. ഡിസംബർ27 നാണ് ഫൈനൽ മത്സരങ്ങൾ .