ജവഹർ ഡേ ബോർഡിംഗ് അക്കാഡമിക് നയൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് റോയൽ എഫ്.എ, എച്ച്.എം സി.എ.കോഴിക്കോട്, എഫ് എ മീനങ്ങാടി ജേതാക്കൾ.
ജവഹർ ഡേ ബോർഡിംഗ് അക്കാഡമിക് നയൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് റോയൽ എഫ്.എ, എച്ച്.എം സി.എ.കോഴിക്കോട്, എഫ് എ മീനങ്ങാടി ജേതാക്കൾ.
മാവൂർ:
ജനന വർഷം 2006 മുതൽ 2010 വരെ 4 ബാച്ചുകളിലായി മാവൂർ ജവഹർ ഡേ ബോർഡിംഗ് സ്കൂൾ സംഘടിപ്പിച്ച അക്കാഡമിക് നയൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സമ്മർ ട്രേഡിംഗ് മദീന സ്പോൺസർ ചെയ്ത റോയൽ എഫ്.എ മാവൂർ (2008, 2009) എഫ് സി മീനങ്ങാടി ( 2010) എച്ച്.എം.സി.എ കോഴിക്കോട് (2006) ടീമുകൾ ജേതാക്കളായി.
ഇവർ യഥാക്രമം റിയൽ ഷൂട്ടേഴ്സ് കൊയിലാണ്ടി, ജവഹർ ഡി.ബി.എസ് മാവൂർ ,എ.ബി.സി പൊയിൽകാവ് എന്നീ ടീമുകളേയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.മികച്ച കളിക്കാരായി അദ്വൈത് (എ.ബി.സി. പൊയിൽകാവ് 2006) മുഹമ്മദ് നായിഫ് (ജവഹർ ഡി.ബി.സി.മാവൂർ 2008) അമൻ മുഹമ്മദ് ( റോയൽ എഫ് എ മാവൂർ2009) ജിബിൻ(എഫ്.എ മീനങ്ങാടി 2010) എന്നിവരെയും ഗോൾകീപ്പറായി പ്രദീശ് ദേവ് (എഫ്.എ.മീനങ്ങാടി 2010) റിസ്വാൻ (ജവഹർ മാവൂർ (2009) റോബിൻ (റിയൽ കൊയിലാണ്ടി 2008) ജിഷാദ് എച്ച്.എം.സി.എ കോഴിക്കോട് 2006) എന്നിവരേയും തെരെഞ്ഞെടുത്തു.
ട്രോഫികൾ എസ്.ബി.ഐ.മാനേജർ അഭിജിത്ത്,അമീൻ ജ്വല്ലറി ഉടമ ഫൈസൽ, അബുദാബി പെർഫ്യൂംസ് ആൻ്റ് മൊബൈൽ ഉടമ ഷാജു, വ്യാപാരി ഷമീർ, വാർഡ് മെമ്പർ എം.പി കരീം എന്നിവർ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട്കെ.ടി.അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.പി.എം. ഹമീദ് സ്വാഗതവും ബിസ് ബിസ് മുജീബ് നന്ദിയും പറഞ്ഞു.