ഇ എം എസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പ് അസിസ്റ്റൻറ് കമ്മീഷണർ ഉമേഷ്.എ (സ്പെഷൽ ബ്രാഞ്ച്) ഉദ്ഘാടനം ചെയ്തു.
ഇ എം എസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പ് അസിസ്റ്റൻറ് കമ്മീഷണർ ഉമേഷ്.എ (സ്പെഷൽ ബ്രാഞ്ച്) ഉദ്ഘാടനം ചെയ്തു.
ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് "അതിജീവനം 20 21" കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണർ ശ്രീ ഉമേഷ്.എ (സ്പെഷൽ ബ്രാഞ്ച്) ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സുഗതകുമാരി .കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി .സി .ഉഷ അധ്യക്ഷയായി. രാമകൃഷ്ണൻ മല്ലിശ്ശേരി ,രജനി ടി കെ,ഇ.വൽസരാജ്, ബിജിത കെ , അബ്ദുൽ ബഷീർ പി.പി, കിഷൻജിത്ത് ഇ.ജെ, സജ്ന പി , വി എം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തനതിടം , കൃഷിയിടം, ഹരിതം പദ്ധതി, ഉദ്ബോധ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളോടെ ക്യാമ്പ് ഏഴു ദിവസം നീണ്ടു നിൽക്കും . വിവിധ മേഖലകളിൽ പ്രമുഖരായ വ്യക്തിത്വങ്ങൾ ക്ലാസുകൾ നയിക്കും. അമ്പത് എൻഎസ്എസ് വളണ്ടിയർമാർ ക്യാമ്പിൽ പങ്കെടുക്കുന്നു. ജനുവരി ഒന്നാം തീയതി രണ്ടുമണിക്ക് നടക്കുന്ന സമാപനസമ്മേളനം കുമംഗലം എംഎൽഎ ശ്രീ പി ടി എ റഹിം ഉദ്ഘാടനം ചെയ്യും.