ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച്
ട്രാൻസ്ജെൻഡർ വിഭാഗത്തിനോട് ഐകൃദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പെരിങ്ങളം എൻ എസ് എസ് യൂണിറ്റ്
ലോക മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് അവകാശ ധ്വസംനങ്ങളുടെ സ്ഥിരം ഇരയായി മാറുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിനോട് ഐകൃദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ട്രാൻസ്ജെൻഡർ വിഭാഗത്തിലെ രണ്ട് പ്രധിനിധികളെ പെരിങ്ങളം എൻ എസ് എസ് യൂണിറ്റ് ആദരിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.
പ്രിൻസിപ്പാൾ ഉണ്ണികൃഷ്ണൻ മാഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പി ടി എ പ്രസിഡൻ്റ് ആർ.വി.ജാഫർ ഉത്ഘാടനം ചെയ്തു. ദേശീയനൃത്തോത്സവത്തിൽ നട് വാർ ഗുരു ഗോപികൃഷ്ണ ദേശിയ അവാർഡ് 2021 നേടിയ കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമണായ സൻജന ചന്ദ്രനേയും ജൻഡർ സെൻസിറ്റൈസേഷൻ ക്ലാസുകളിലെ സ്ഥിരം സാന്നിധ്യമായ ട്രാൻസ്മെൻ ഹയാൻ രെമേഷിനേയും പ്രിൻസിപ്പളും പിടിഎ പ്രസിഡൻറും പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കുട്ടികളുമായി രണ്ട് പേരും സംവദിക്കുകയും ട്രാൻസ്ജെൻഡർ എന്താണന്നും അവരുടെ പ്രശ്നങ്ങൾ, പൊതുസമൂഹത്തിൻ്റെ മാറേണ്ട കാഴ്ചപാടുകൾ, മുൻവിധികളും തെറ്റിധാരണങ്ങളും, അവർക്ക് കിട്ടുന്ന നാമമാത്രമായ ആനുകൂല്യങ്ങൾ, മാറേണ്ട മനോഭാവങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. കുട്ടികൾക്ക് നവ്യാനുഭവമായ പരിപാടിയിൽ പാർശ്വവൽക്കരിക്കപ്പെട്ട ഈ ജനവിഭാഗത്തിൻ്റെ അവകാശ സമരത്തിൽ ഒപ്പം നിൽക്കുമെന്ന് പ്രതിജ്ഞയെടുക്കയും ചെയ്തു. ചടങ്ങിന് വാളൻ്റിയർ ലീഡർ ആനന്ദ് സ്വാഗതം പറയുകയും ഹസീല ടീച്ചർ, പ്രോഗ്രാം ഓഫീസർ രതിഷ് ആർ നായർ ആശംസ അർപ്പിക്കുകയും പുണ്യ നന്ദി പറയുകയും ചെയ്തു.