അതിജീവന ക്യാമ്പിന് തുടക്കമായി:
ഏഴാമത് സ്നേഹവീടിന്റെ മാതൃക പ്രകാശനവും, എൻ എസ് എസ് വളണ്ടീയർമാർ സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറലും
അതിജീവന ക്യാമ്പിന് തുടക്കമായി:
ഏഴാമത് സ്നേഹവീടിന്റെ മാതൃക പ്രകാശനവും, എൻ എസ് എസ് വളണ്ടീയർമാർ സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറലും
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി. സഹപാഠിക്ക് ഒരു സ്നേഹവീട് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഏഴാമത്തെ സ്നേഹവീടിന്റെ വീടിന്റെ നിർമ്മാണത്തിനായി കുട്ടികൾ സ്വരൂപിച്ച ഫണ്ട് എം.പി.രാഘവനിൽ നിന്ന് പ്രോഗ്രാം ഓഫീസർ സർഷാർ അലി സ്വീകരിച്ചു.
ഏഴാമത് സ്നേഹവീടിന്റെ മാതൃക എം പി പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ എസ്.കെ.അബൂബക്കർ അധ്യക്ഷനായ ചടങ്ങിൽ.കോഴിക്കോട് സൗത്ത് ഡിസ്ട്രിക്ക് കൺവീനർ ഫൈസൽ എം.കെ എൻ എസ് എസ് സന്ദേശം കൈമാറി.
ചടങ്ങിൽ മാനേജർ കെ.ഹസ്സൻ കോയ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ ടി.പി .
പി.ടി.എപ്രസിഡന്റ് എസ്.പി സലീം ,ഹെഡ്മാസ്റ്റർ വി.കെ ഫൈസൽ ,ആശ അൻസ, നിധിൻ ബാബു, സന്ധ്യാ വർമ്മ, ഹാഷിം കാടാക്കലകം വി.ശൈഖ, സനീഷ് എന്നിവർ ആശംസകളർപ്പിച്ചു
പ്രോഗ്രാം ഓഫീസർ സർഷാർ അലി സ്വാഗതവും,എൻ എസ് എസ് വളണ്ടിയർ ലീഡർ ആമിന നദ നന്ദിയും പറഞ്ഞു.