Peruvayal News

Peruvayal News

ലഹരിക്കെതിരെ ബോധവത്കരണവുമായി മാന്ത്രിക പ്രകടനം.

ലഹരിക്കെതിരെ ബോധവത്കരണവുമായി മാന്ത്രികപ്രകടനം.

ലഹരിക്കെതിരെ ബോധവത്കരണവുമായി മാന്ത്രികപ്രകടനം.

പെരിങ്ങളം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് സപ്തദിന ക്യാമ്പിൻ്റെ ഉദ്ഘാടനവുമായിട്ട് ബന്ധപ്പെട്ട്  ലഹരി ബോധവൽക്കരണ സന്ദേശവുമായി മാജിക്‌ഷോ അരങ്ങേറി. പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂരിന്റെ നേതൃത്വത്തിലാണ് കുട്ടികളെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള മാന്ത്രിക പ്രകടനം നടന്നത്. ലഹരിയുടെ ദൂഷ്യ ഫലങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് ഒപ്പം അവർക്ക് ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഉണ്ടാവേണ്ടതിൻ്റെ അവശ്യകതയും എടുത്തുകാട്ടുന്ന പ്രകടനം കുട്ടികൾക്ക് നവ്യാനുഭവമായി. എൻ.എസ്.എസ്. യൂണിറ്റിന്റെ വാർഷിക സ്പെഷ്യൽ ക്യാമ്പ് പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പറും സ്വാഗത സംഘം അധ്യക്ഷയുമായ പ്രീതി അമ്പായക്കുഴിയിൽ അധ്യക്ഷയായിരുന്നു. പി ടി എ പ്രസിഡൻ്റ്  ആർ.വി.ജാഫർ, എസ് എം സി ചെയർമാൻ ശബരീശൻ, ഹെഡ്മാസ്റ്റർ  സജീവ്, പി ടി എ എക്സ്കൂട്ടിവ് അംഗം  സേതുമാധവൻ, മുൻ പ്രോഗ്രാം ഓഫീസർ യു.കെ.അനിൽകുമാർ, അധ്യാപക പ്രതിനിധി ഷീജ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ  ഉണ്ണികൃഷ്ണൻ  സ്വാഗതവും പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live