കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ മാർച്ചും ധർണയും ഡിസംബർ 22ന്
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ മാർച്ചും ധർണയും ഡിസംബർ 22ന്
കോഴിക്കോട്:
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ ഇരുപത്തിരണ്ടാം തീയതി കോഴിക്കോട് ഡിഡി ഓഫീസ് പരിസരം മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. ഹയർസെക്കൻഡറിയിൽ അനദ്ധ്യാപകരെ നിയമിക്കണമെന്നു ഉത്തരവ് ഉണ്ടായിട്ടും നാളിതുവരെ നിയമനങ്ങൾ ഒന്നുംതന്നെ നടത്തിയിട്ടില്ല. അനദ്ധ്യാപകരുടെ പ്രശ്നങ്ങൾക്ക് മാത്രമാണ് നിയമപാലകർ ഒന്നുംതന്നെ ചെയ്യാതിരിക്കുന്നത്.
നേരെമറിച്ച് അധ്യാപകസംഘടനകൾ എന്ത് തന്നെ ആവശ്യപ്പെട്ടാലും അവർക്ക് അത് അനുവദിച്ചു കൊടുക്കുന്ന രീതികൾ തുടർന്നുകൊണ്ടിരിക്കുന്നു.
ഏതൊരു മേഖലയിലായാലും ഓഫീസ് എന്നുപറയുന്നത് ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകം തന്നെയാണ്.
ഇപ്പോൾ നിലവിൽ ഹയർ സെക്കൻഡറി ലയനം എന്നത് ഹയർസെക്കൻഡറിയിലെ എല്ലാ ജോലികളും ഹൈസ്കൂളിലെ ക്ലാർക്കും ഓഫീസ് അറ്റൻഡറും ചെയ്യേണ്ടിവരും എന്ന രീതിയിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു