ഒളവണ്ണ ഗവ. എൽ.പി സ്കൂൾ കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
ഒളവണ്ണ ഗവ. എൽ.പി സ്കൂൾ കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
ഒളവണ്ണ ഗവ. എൽ.പി സ്കൂളിനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവി പറശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ ജയപ്രശാന്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം സിന്ധു, പി മിനി, പി ബാബുരാജൻ, ഹെഡ്മിസ്ട്രസ്സ് ഡെയ്സി ജോൺ, വി വിജയൻ, ഇ രമേശൻ, പി കണ്ണൻ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് അസി. എക്സി. എഞ്ചിനീയർ എ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സബീല നടുവിലകത്ത് സ്വാഗതവും പി.ടി.എ പ്രസിഡണ്ട് എ ഗംഗേഷ് നന്ദിയും പറഞ്ഞു.