ബസ്മ 'ബദ് രിയ്യ വിമൻസ് കോളജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു
ബസ്മ 'ബദ് രിയ്യ വിമൻസ് കോളജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു
പെരുമണ്ണ:
കൊവിഡ് കാലം സമ്മാനിച്ച അലസതയിൽ നിന്നും വിഷാദങ്ങളിൽ നിന്നും വിദ്യാർഥികൾക്ക് നവോന്മേഷത്തിന്റെ കരുത്തും ആത്മവിശ്വാസത്തിന്റെ ഊർജ്ജവും പകർന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും ചന്ദ്രിക ചീഫ് എഡിറ്ററുമായ കമാൽ വരദൂർ വിദ്യാർഥികളുടെയും അധ്യാപകരുടെയും മനം കവർന്നു. പെരുമണ്ണ ബദ് രിയ്യ വിമൻസ് കോളേജ് സ്‌റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ബദ് രിയ്യാ മാതൃകാ ദർസ്, ദഅവാ കോളേജ്, വിമൺസ് കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വിമൻസ് കോളേജ് ചെയർമാൻ ടി.എ ഹുസൈൻ ബാഖവി അദ്ധ്യക്ഷനായി. വിമൺസ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ ' ബസ്മയുടെ ഔദ്യോഗിക പ്രഖ്യാപനം കമാൽ വരദൂർ നിർവഹിച്ചു. ജനറൽ സെക്രട്ടറി സി.ആലി, വി.പി മുഹമ്മദ് മാസ്റ്റർ, പി.അബ്ദുസ്സലാം, പി.വി.അബ്ദുറഹിമാൻ ബാഖവി, ആരിഫ് വാഫി, പി.ടി.എ സലാം, വി.പി കുഞ്ഞി മുഹമ്മദ് ഹാജി, ശരീഫ് , എ.പി അബൂബക്കർ , സി.പി അശ്റഫ് ഫൈസി, നിസാർ ദാരിമി, അനീസ് ഹൈതമി, ഇൽയാസ് വാഫി, ഷമീറലി വാഫി, തശ് രിഫ സൈനിയ്യ , തുടങ്ങിയവർ സംസാരിച്ചു. വിമൺസ് കോളേജ് പ്രിൻസിപ്പാൾ ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കൺവീനർ എം.പി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു