Peruvayal News

Peruvayal News

കാണാത്ത പ്രകൃതിയെ കേട്ടും തൊട്ടറിഞ്ഞും അവർ മടങ്ങി

കാണാത്ത പ്രകൃതിയെ കേട്ടും തൊട്ടറിഞ്ഞും അവർ മടങ്ങി
കാണാത്ത പ്രകൃതിയെ കേട്ടും തൊട്ടറിഞ്ഞും അവർ മടങ്ങി

പുളിക്കൽ : 
പാഠപുസ്തകങ്ങളിലൂടെ അറിഞ്ഞ വിശാലമായ പ്രകൃതിയിലെ വൈവിധ്യമാര്‍ന്ന ചെടികളേയും പൂക്കളേയും തൊട്ടറിഞ്ഞും വാസനിച്ചും പാറയിടുക്കുകളിലെ വെള്ളത്തിലും മറ്റുമുള്ള ചെറുജീവികളുടെയും കാട്ടിലെ പക്ഷിമൃഗാധികളുടെയും ശബ്ദങ്ങൾ കേട്ടറിഞ്ഞും കാഴ്ച പരിമിതരായ കുട്ടികള്‍ പുതിയ പല അറിവുകളുകൾ അനുഭവിച്ചറിഞ്ഞു . 

മനുഷ്യന്റെ ആര്‍ത്തി അടര്‍ത്തിയെടുത്ത ചെങ്കൽ പാറകളുടെയും പ്രകൃതിയുടെയും ഭീകരമായ നാശവും കുട്ടികള്‍ തൊട്ടറിഞ്ഞു.
 കാഴ്ച പരിമിതരായവർക്ക് അസ്സബാഹ് സൊസൈറ്റി നടത്തുന്ന സംസ്ഥാനത്തെ പ്രഥമ മദ്രസ സംഗമം
വിനോദത്തിലൂടെ വിജ്ഞാനം എന്ന തലക്കെട്ടിൽ ജിഫ്‌ബി (ഗ്ലോബൽ ഇസ് ലാമിക് ഫൗണ്ടേഷൻ ഫോർ ദ ബ്ലൈന്റ് ) കാംപസിൽ രണ്ടു ദിവസങ്ങളിലായി വൈവിധ്യങ്ങളായ പരിപാരികളോടെ നടന്നു. 

ജീഫ്ബി വർക്കിംങ് പ്രസിഡന്റ് വി.പി മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്തു സംസ്ഥാന അസ്സബാഹ് മദ്രസാ പി.ടി.എ ട്രഷറർ സിദ്ധീഖ് വൈദ്യരങ്ങാടി, അധ്യക്ഷനായി.പി.ടി.എ പ്രസിഡന്റ് റിയാസ് കാസർഗോഡ് ,ജില്ലാ പഞ്ചായത്ത് മെമ്പർ വി .കെ . സി അബ്ദു റഹമാൻ , ലക്ഷദീപ് ഡിസേബ്ൾഡ് വെൽഫെയർ അസോസിയേഷൻ ചെയർമാൻ ഫാറൂഖ് , ഉമ്മർകോയ തുറക്കൽ , അസ്സബാഹ് പ്രസിഡണ്ട് പി. എ അബ്ദുൽ കരീം , സെക്രട്ടറി പി. ടി മുസ്തഫ, സാജുദ്ദിൻ കോട്ടപ്പുറം, അബ്ദുറഹ്‍മാൻ കാളാത്ത് എന്നിവർ സംസാരിച്ചു.. രക്ഷിതാക്കൾക്കും കുട്ടികൾക്കും റസാൻ നിസാമി മോട്ടിവേഷൻ ക്ലാസ് നൽകി. തുടർന്ന് മദ്രസാ സംഗമത്തിൽ വിദ്യാർത്ഥികൾക്ക് ഇസ്ലാമിക മൂല്യങ്ങൾ പരിചയപെടുത്തി പ്രാർത്ഥനകൾ പരിശീലിപ്പിച്ചു. മാനസികോല്ലാസത്തിന് വിവിധ കളികളും , ക്വിസ് മത്സരങ്ങളും, പ്രതിഭാ സംഗമവും നടന്നു. 
പിറ്റേ ദിവസം രാവിലത്തെ മോണിംങ്ങ് നസ്വീഹയിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് സൃഷ്ടാവിനെ മനസ്സിലാക്കുക എന്ന പഠന ക്ലാസ് സർക്കാറിന്റെ കർഷക ശ്രീ അവാർഡ് ജേതാവായ ഇല്ല്യാസ് അരൂരിന്റെ കൃഷിയിടങ്ങൾ, ഫാം എന്നിവിടങ്ങളിൽ ടി.സി. മെഹബൂബ് ക്ലാസ്സ്‌ നയിച്ചു. പരിമിതികളെ അതിജീവിച്ച് മുന്നോട്ട് എന്ന ക്യാപ്ഷനിൽ കുട്ടികൾക്ക് ആത്മവിശ്വാസം നൽകി വ്യത്യസ്ഥമായ കളികളിലൂടെ ജലീൽ പരപ്പനങ്ങാടിയുടെ ക്ലാസ് ശ്രദ്ധേയമായി. വൈകിട്ട് ഭട്ട്റോഡ് ബീച്ചിലേക്കുള്ള ഉല്ലാസ യാത്രയും കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.സമ്മാന ദാനവും സമാപന സമ്മേളനവും ജിഫ്‌ബി ചെയർമാൻ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ഹംസ ഇരിങ്ങല്ലൂർ, ജോയിന്റ് കൺവീനർ അൻസാർ പൊന്നാനി എ , ബാദുഷ തിരുവനന്തപുരം എ .എം , ഇസ്മായിൽ പള്ളിക്കൽ ,   എം. എ നൗഫൽ  , എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. കേരളത്തിലെ അസ്സബാഹിനു കീഴിലെ സ്പെഷൽ സ്കൂളുകളടക്കമുള്ള  20 കേന്ദ്രങ്ങളിൽ നിന്നുമായി  160 ഓളം മദ്രസാ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live