പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു ജനകീയാസൂത്രണ കാലഘട്ടത്തിൽ 25 വർഷക്കാലമായി ഉണ്ടായിട്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും വികസന രേഖ പരിഷ്ക്കരിക്കുന്നതിനും തീരുമാനിച്ചു ജനറൽ ബോഡി യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു വൈ: പ്രസിഡണ്ട് സി. ഉഷ അധ്യക്ഷം വഹിച്ചു വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ പ്രേമദാസൻ 2021-22 വർഷത്തെ പദ്ധതികളുടെ അവലോകനം നടത്തി ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി. നിസാർ പതിനാലാം പഞ്ചവത്സര പദ്ധതികളെ സംബന്ധിച്ച് വിശദീകരണം നടത്തി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ദീപ കമ്പുറത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം എ പ്രതീഷ് ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ ആർ രാധിക എന്നിവർ സംസാരിച്ചു