വംശീയതയുടെയും വർഗീയതയുടെയും രാഷ്ട്രീയത്തിനെതിരെ അടിസ്ഥാന ജനവിഭാഗത്തിന്റെ രാഷ്ട്രീയം ഉയർത്തികൊണ്ടു വരും:
വെൽഫെയർ പാർട്ടി
വംശീയതയുടെയും വർഗീയതയുടെയും രാഷ്ട്രീയത്തിനെതിരെ അടിസ്ഥാന ജനവിഭാഗത്തിന്റെ രാഷ്ട്രീയം ഉയർത്തികൊണ്ടു വരും:
വെൽഫെയർ പാർട്ടി
കുന്നമംഗലം :
വർഗീയതയുടെയും വംശീയതയുടെയും രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ അടിസ്ഥാന ജനവിഭാഗങ്ങങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് വെൽഫെയർ പാർട്ടി ഭൂസമര സമിതി ജില്ലാ കൺവീനർ ഷംസുദ്ദീൻ ചെറുവാടി പറഞ്ഞു. വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ ഭൂരഹിതരെ നിരന്തരമായി വഞ്ചിക്കുകയും കോർപ്പറേറ്റുകൾക്ക് ഭൂമി കയ്യടക്കി വെക്കാൻ ഒത്താശ ചെയ്യുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ഭൂസമരങ്ങളുടെ മണ്ഡലംതല സംഘാടക സമിതി രൂപീകരിച്ചു. നാസർ മണക്കടവ് (ജനറൽ കൺവീനർ), മുസ്‌ലിഹ് പെരിങ്ങോളം, പി.എം. ശരീഫുദ്ധീൻ (കൺ വീനർമാർ) എന്നിവരെ തെരെഞ്ഞെടുത്തു. കയ്യേറ്റ ഭൂമികൾ തിരിച്ചു പിടിക്കുക, ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക, ഭവന രഹിതർക്ക് നൽകുന്ന വീടിന്റെ വിസ്തൃതി വർധിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് വെൽഫയർ പാർട്ടി സംസ്ഥാന തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയാണ്.
ഇ.കെ.കെ. ബാവ, നാസർ മണക്കടവ്, പി.എം. ശരീഫുദ്ധീൻ, സി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.എ. സുമയ്യ സ്വാഗതവും വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ് നന്ദിയും പറഞ്ഞു.